NEWS

രജിനിയുടെ 'കൂലി'യിലേക്ക് അഭിരാമിയും

News

ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യൻ' എന്ന ചിത്രമാണ്  രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ലോഗേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യിലാണ് രജിനികാന്ത് അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം ഈ മാസം 10-ന്   തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇതിൽ രജിനികാന്തിനോടൊപ്പം അഭിനയിക്കാൻ സത്യരാജ്, ശ്രുതിഹാസൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുമായി ചർച്ചകൾ നടത്തിയതായും കോളിവുഡിൽ ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ ഇതേ കുറിച്ച് പിന്നീട് ഒരു വാർത്തയും പുറത്തുവരികയുണ്ടായില്ല. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഒരു പുതിയ വാർത്ത ഈ ചിത്രത്തിൽ രജിനിക്കൊപ്പം അഭിനയിക്കാൻ നടി അഭിരാമിയുമായി  ചിത്രത്തിന്റെ അണിയറപ്രവർത്തകൾ  നടത്തി വരുന്നുണ്ട് എന്നുള്ളതാണ്. തമിഴിൽ കമൽഹാസനോടൊപ്പം  'വിരുമാണ്ടി', അർജുന്റെ കൂടെ 'വാനവിൽ'  പ്രഭുവിന്റെ കൂടെ 'മിഡിൽ ക്ലാസ് മാധവൻ' ശരത്കുമാറിന്റെയൊപ്പം 'ദോസ്ത്'  തുടങ്ങി ഒരുപാട്   ചിത്രങ്ങളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന  'കൂലി'യിൽ അഭിരാമി അഭിനയിക്കാൻ സമ്മതിക്കുകയാണെങ്കിൽ ഇത് അഭിരാമി രജിനിക്കൊപ്പം അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും.


LATEST VIDEOS

Latest