NEWS

കമൽഹാസന്റെ 'ഇന്ത്യൻ-2' ഓഡിയോ റിലീസിൽ രജനികാന്ത് പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്... അതിനുള്ള കാരണം?

News

സിനിമ പ്രേമികൾ  വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രമ്മാണ്ഡ ചിത്രമാണ്  'ഇന്ത്യൻ-2'. ശങ്കർ, കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രം ജൂലൈ 12-ന്  തിയേറ്ററുകളിലെത്തും.
കമൽഹാസനൊപ്പം കാജൽ അഗർവാൾ, രാഹുൽ പ്രീത് സിംഗ്, എസ്.ജെ.സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ്  ജൂൺ-1ന്  ചെന്നൈയിൽ ബ്രമ്മാണ്ഡമായി നടക്കാനിരിക്കുകയാണ്. ചെന്നൈയിലുള്ള  നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഈ ചടങ്ങിൽ സൂപ്പർസ്റ്റാർ രജനികാന്തും, തെലുങ്ക് സിനിമയിലെ മെഗാസ്റ്റാറായ ചിരഞ്ജീവിയും, ഇവരുടെ  മകൻ രാംചരണും വിശിഷ്ടാതിഥികളായി എത്തുമെന്നുള്ള റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നിരുന്നു. 
   എന്നാൽ ഇപ്പോൾ ഈ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ രജനികാന്ത് തീരുമാനിച്ചതായാണ് സൂചന. കാരണം കമൽഹാസനാണ് 'ഇന്ത്യൻ-2'ലെ നായകൻ. അതുകൊണ്ട് തന്നെ അന്ന് സ്റ്റേഡിയം മുഴുവൻ അദ്ദേഹത്തിൻ്റെ ആരാധകരുണ്ടാകും. വെറുതെ വന്ന് അതിൽ പങ്കെടുത്താൽ അത് മറ്റൊരു വഴിക്ക് പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് വരില്ലെന്ന് രജനി പറഞ്ഞതായാണ് റിപ്പോർട്ട്.
അടുത്തിടെ സോഷ്യൽ മീഡിയയിൽ രജനിയുടെയും, കമലിൻ്റെയും ആരാധകർ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. അതിനാൽ  അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കേണ്ട എന്ന  ഉദ്ദേശത്തോടുകൂടിയാണത്രെ രജനികാന്ത് ഈ തീരുമാനമെടുത്തിരിക്കുന്നത്.
അതേ സമയം ഈ ഫങ്ക്ഷനിൽ രജനികാന്ത് പങ്കെടുക്കാൻ താല്പര്യം കാണിക്കാത്തതിന് വേറൊരു കാരണവും പറയപ്പെടുന്നുണ്ട്. അതായത് രജനികാന്ത് ഈയിടെ അഭിനയിച്ചു പുറത്തു വന്ന ചിത്രമാണ്  'ലാൽസലാം'.   ഈ ചിത്രം നിർമ്മിച്ചത്  'ഇന്ത്യൻ-2' നിർമ്മിച്ചിരിക്കുന്ന ലൈക്ക തന്നെയാണ്. രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്ത 'ലാൽ സലാം' പരാജയമായിരുന്നു. ഇതിനാൽ ലൈക്കക്ക് പല കോടികൾ നഷ്ടം വന്നു. ഇത് സംബന്ധമായി 'ലൈക്ക'യുടെ ഭാരവാഹികൾക്കും, രജനികാന്തിനും, ഐശ്വര്യക്കും ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും അതിന്റെ തുടർന്ന് ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങൾ കാരണമാണ് രജനികാന്ത് ഈ ചടങ്ങിൽ പങ്കെടുക്കാൻ                                        താല്പര്യം കാണിക്കാത്തത് എന്നും പറയപ്പെടുന്നുണ്ട്. അതിനാൽ രജനികാന്ത് ഈ ചടങ്ങിൽ പങ്കെടുക്കുമോ ഇല്ലയോ എന്നുള്ള വിവരം ജൂൺ 1-ന് അറിയാം!


LATEST VIDEOS

Top News