തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ 'ജയം' രവിയുടേതായി അടുത്ത് പുറത്തുവരാനിരിക്കുന്നത് 'സൈറൺ' എന്ന ചിത്രമാണ്. ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മലയാളി താരങ്ങളായ അനുപമ പരമേശ്വരനും, കീർത്തി സുരേഷുമാണ് നായകികളായി എത്തുന്നത്. ഈ ചിത്രത്തിൽ അനുപമ പരമേശ്വരൻ സംസാര ശേഷിയില്ലാത്ത കഥാപത്രമാണ് അവതരിപ്പിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. ഈ ചിത്രം കുറിച്ച് 'ജയം' രവി സംസാരിക്കുമ്പോൾ വ്യത്യസ്‌ത ചിത്രങ്ങളിൽ അഭിനയിക്കാനാണ് എനിക്ക് താല്പര്യം. അതുപോലെയുള്ള കഥയും കഥാപാത്രവും തിരഞ്ഞെടുത്താണ് ഞാൻ അഭിനയിക്കുന്നത്. കമൽഹാസനൊപ്പം അഭിനയിക്കുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിലും ഞാൻ വ്യത്യസ്ത ഒരു കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. എന്റെ സഹോദരൻ 'ജയം' രാജയെപ്പോലെ ചിത്രങ്ങൾ സംവിധാനം ചെയ്യണം എന്ന ആഗ്രഹവും എനിക്ക് ഉണ്ട്. അതിനായി മൂന്ന് കഥകൾ തയാർ ചെയ്തിട്ടും ഉണ്ട്. അതിൽ ഒരു കഥ ഹാസ്യ നടനായ 'യോഗി' ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യാനുള്ളതാണ്. ഇപ്പോൾ കരാറിൽ ഉള്ള ചിത്രങ്ങളുടെ ചിത്രീകരണം തീർന്നതും സംവിധാന രംഗത്തും ഇറങ്ങണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്'' എന്നാണ് പറഞ്ഞത്.