പ്രണയ നായകനായി തരംഗം സൃഷ്ടിച്ച താരമാണ് അബ്ബാസ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഈ നടൻ ഇടം പിടിച്ചത്. സിനിമകളിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് അബ്ബാസ് ഇപ്പോൾ. ഭാര്യക്കും മക്കൾക്കുമൊപ്പം ന്യൂസിലാന്റിലാണ്.
അടുത്തിടെയാണ് അബ്ബാസിന്റെ കാലിന് ശസ്ത്രക്രിയ നടത്തിയത്. ഇതിന്റെ വിവരങ്ങളും ശസ്ത്രക്രിയക്ക് ശേഷമുള്ള ദിവസങ്ങളെ കുറിച്ച് അബ്ബാസ് ഇൻസ്റ്റാഗ്രാമിൽ ലൈവിലൂടെ പങ്കുവെച്ചിരുന്നു. സർജറിക്ക് ശേഷം മരുന്നുകളുടെ ശക്തി മൂലം തനിക്ക് മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിച്ച് എന്നും ആരോടും സംസാരിക്കാൻ പറ്റാതെ നെഗറ്റീവ് ചിന്തകളാൽ മാനസികമായി തകർന്നിരുന്നെന്നുമാണ് അബ്ബാസ് പറയുന്നത്.
'മാനസികമായി ഒരുപാട് അപ്സ് ആന്റ് ഡൗൺസിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതിനാൽ നിങ്ങളുമായി സംസാരിക്കാൻ പറ്റിയില്ല. ഫോണെടുത്ത് സുഹൃത്തുക്കളോട് സംസാരിക്കാൻ പോലും ഒരു തരം പേടി ആയിരുന്നു...ഓപ്പറേഷന് ശേഷം എനിക്ക് ഒരു തരം ആങ്സൈറ്റി ഉണ്ട്. മരുന്നുകൾ കാരണം. ഇപ്പോൾ ഭേദമായി വരുന്നു. ഒരുപാട് പേർ അവരുടെ പ്രശ്നങ്ങൾ പറയാനായി എന്നോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. ക്ഷമിക്കണം. പക്ഷെ ഇപ്പോഴാണ് ഒരാളോട് സംസാരിക്കാനുള്ള ധൈര്യം കിട്ടിയത്'
മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെക്കുറിച്ച് ഒരുപാട് ചിന്തകൾ എന്റെ മനസ്സിൽ കൂടെ പോവുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടെങ്കിലും ഞാൻ മനസ്സിലാക്കിയിടത്തോളം നിങ്ങൾക്കല്ലാതെ മറ്റാർക്കും നിങ്ങളെ സഹായിക്കാൻ പറ്റില്ല. നമ്മൾ മാനസികമായി ശക്തരാവേണ്ടതുണ്ട്. നിങ്ങളുടെ കപ്പലിന്റെ ക്യാപ്റ്റൻ നിങ്ങൾ തന്നെ ആയിരിക്കണം
"പലരും പല തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുകയാണ്. ഞാൻ ഇപ്പോൾ ലോകത്ത് നിന്നും ആളുകളിൽ നിന്നും ഡിറ്റാച്ച് ചെയ്യാൻ പഠിക്കുകയാണ്. ഇമോഷണലി ബാധിക്കാതിരിക്കലാണ് ഞാൻ അർത്ഥമാക്കുന്നത്..." ആളുകളുമായുള്ള ബന്ധം ഒഴിവാക്കലല്ല. ഞാൻ എന്റെ മൈന്റ് സെറ്റ് ഒന്ന് മാറ്റാൻ വേണ്ടി ആണ് ഇപ്പോൾ ഓഫീസിൽ വന്നിരിക്കുന്നത്. വർക് ഫ്രം ഹോം സൗകര്യം എനിക്കുണ്ട്. അത് എനിക്ക് മടുത്തു. എനിക്ക് ആളുകളെ കാണണ".. ഡ്രെെവ് ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നതെന്നും താരം പറയുന്നു.
'മെഡിക്കേഷൻ മൂലമാണ് എനിക്ക് ഇങ്ങനെ ഒരു മാനസിക ബുദ്ധിമുട്ട് വന്നത്. നെഗറ്റീവ്, ആത്മഹത്യാ ചിന്തകളും മറ്റും. ഇതും കടന്ന് പോവും,' അബ്ബാസ് പറഞ്ഞതിങ്ങനെ. അടുത്ത ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിൽ തനിക്ക് മാറ്റണ്ടെന്നും പഴയ സന്തോഷത്തിലേക്ക് തിരിച്ച് വരികയാണെന്നും അബ്ബാസ് വ്യക്തമാക്കി.