NEWS

തമിഴിൽ റീ-എൻട്രിയാകുന്ന നടൻ അബ്ബാസ്...

News

 

മിഴ് സിനിമയിൽ 1995 - 2005  കാലഘട്ടത്തിൽ ഒരു ജനപ്രിയ നടനായിരുന്നു അബ്ബാസ്. അദ്ദേഹത്തിന് സ്വന്തമായി ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു. 1996-ൽ പുറത്തിറങ്ങിയ 'കാതൽ ദേശം' എന്ന സിനിമയിലൂടെ തമിഴ് സിനിമയിൽ പ്രവേശിച്ച അബ്ബാസ് പിന്നീട് തമിഴ് തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചു. 

2014-ൽ പുറത്തിറങ്ങിയ 'രാമാനുജർ' എന്ന തമിഴ് ചിത്രത്തിനുശേഷം അബ്ബാസ് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. അദ്ദേഹം കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കിയതായി പറയപ്പെട്ടിരുന്നു. അതേ സമയം ചെന്നൈയിൽ ബിസിനസ് ചെയ്യുകയാണെന്നും പറയപ്പെട്ടിരുന്നു. അങ്ങിനെ ഏകദേശം 11 വര്‍ഷങ്ങൾക്ക് ശേഷം, അബ്ബാസ് വീണ്ടും തമിഴ് സിനിമയില്‍ റീ എൻട്രിയായിരിക്കുകയാണ്. 

അതനുസരിച്ച്, നടി തുഷാര വിജയനെ നായികയാക്കി സർഗുണം സംവിധാനം ചെയ്യുന്ന ഒരു വെബ് സീരീസിൽ ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിച്ച്‌ കൊണ്ടിരിക്കുകയാണ് അബ്ബാസ്. ഈ വെബ് സീരീസ് നിർമ്മിക്കുന്നത് 'വിക്രം വേദ' എന്ന ചിത്രം ഉൾപ്പെടെ ചില ചിത്രങ്ങൾ സംവിധാനം ചെയ്ത  പുഷ്കർ ഗായത്രിയാണ്. ഈ വെബ് സീരീസ് കൂടാതെ ചില സിനിമകളിൽ അഭിനയിക്കാനും അബ്ബാസ് കരാറിൽ ഒപ്പിട്ട് എന്നും പറയപ്പെടുന്നുണ്ട്.


LATEST VIDEOS

Latest