യുവ മലയാള നടൻ അശ്വിൻ ജോസ് വിവാഹിതനായി. അടൂർ സ്വദേശിയായ ഫെബ ജോൺസൺ ആണ് വധു. 11 വർഷത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹമാണ്.കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിൻ. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് അശ്വിൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. ‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ട് സീനിലൂടെയാണ് അശ്വിൻ ശ്രദ്ധിയ്ക്കപ്പെട്ടത്.ആൻ ഇന്റർനാഷ്നൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്.ഈ അടുത്ത് റിലീസ് ചെയ്ത ‘അനുരാഗം’ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചതും അശ്വിൻ ആയിരുന്നു.