NEWS

ബാബുരാജിന്റെ മകൻ അഭയ് ബാബുരാജ് വിവാഹിതനായി

News

നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹശേഷം നടന്ന റിസപ്ഷനിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ പങ്കെടുത്തു. വിവാഹച്ചടങ്ങുകളുടെയും റിസ്പ‌ഷന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കഴിഞ്ഞ വർഷം ഡിസംബർ 31നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്.

                                                                                                     

ആദ്യ ഭാര്യയിൽ അദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. അഭയ്, അക്ഷയ്. വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിനുള്ളത്. ആർച്ച, ആരോമൽ.കൂമൻ, ഗോൾഡാണ് അവസാനമായി പുറത്തിറങ്ങിയ നടൻ്റെ ചിത്രം


LATEST VIDEOS

Latest