കഴിഞ്ഞ ദിവസം ബാലയുടെ വീട്ടിൽ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബാല രംഗത്തെത്തിയിരുന്നു. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീതിപ്പെടുത്തുന്ന രംഗങ്ങൾ സൃഷ്ടിച്ചത്. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമുള്ളപ്പോഴായിരുന്ന് ആക്രമണശ്രമം. ഇതിന് മുന്‍പ് തങ്ങളുമായി സൗഹൃദം കൂടാനെത്തിയവര്‍ തന്നെയാണ് വീട്ടിലേക്ക് വന്നതെന്നാണ് ബാല പറഞ്ഞത്. ഇതോടെ ഭാര്യ എലിസബത്ത് വളരെയധികം പേടിച്ചുവെന്നും നടന്‍ പറയുന്നു. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് പല കുടുംബങ്ങളും തകര്‍ന്ന് പോവുന്നതെന്നാണ് ബാല വ്യക്തമാക്കുന്നത്.
ബാലയുടെ വാക്കുകൾ:
" ഡ്യൂട്ടി കഴിഞ്ഞിട്ടാണ് ഭാര്യ വീട്ടിലേക്ക് വന്നത്. രാവിലെ തന്നെ വഴക്കാണ്. എലിസബത്ത് പേടിച്ചിരിക്കുകയാണ്. കേരള പോലീസിനോട് വലിയ നന്ദിയാണ് പറയുന്നത്. കാരണം ഞാന്‍ കോട്ടയത്ത് ആയിരിക്കുമ്പോള്‍ ആക്രമിക്കാനായി അവര്‍ വീട്ടിലേക്ക് വന്നു. എങ്ങനെയും അവരെ പിടിക്കണം. ഫുള്‍ കഞ്ചാവ് ടീമാണ്. ചോദിക്കാതെ വീടിനകത്തേക്ക് കയറി വരികയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എറണാകുളത്തെ പലയിടങ്ങളിലും സ്ഥിതി ഇതാണ്. ഇനിയിങ്ങനെ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എങ്ങനെയും ഇത് അവസാനിപ്പിക്കണം.
ഈ വീട്ടിലെ ഗൃഹനാഥന്‍ ഞാനാണ്. ഞാനിവിടെ ഇല്ലാത്ത സമയത്ത്, വീടിന്റെ വാതില്‍ വന്ന് തട്ടി. ഭാര്യ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. അവര്‍ പേടിച്ച് പോയി. രണ്ട് ദിവസം ജോലിയ്ക്ക് പോയില്ല. അവളുടെ ജോലിയെന്ന് പറയുന്നത് ഡോക്ടറാണ്. രോഗികളടക്കം എത്ര പേര്‍ കാത്തിരിക്കുന്നുണ്ടാവും. ഒരു ഡോക്ടറെ അവര്‍ രോഗിയാക്കിയെന്ന് പറയാം. വിഷ്യുല്‍സ് കണ്ടാല്‍ അറിയാം, കള്ളന്മാരാണെന്ന്. എന്റെ വീട്ടില്‍ മാത്രമല്ല, അടുത്തുള്ള വീടുകളിലൊക്കെ കയറയാന്‍ നോക്കി.
ആണുങ്ങളുള്ള വീട്ടില്‍ കയറിയിട്ടില്ല. പെണ്ണുങ്ങളുള്ള വീട്ടിലാണ് കയറാന്‍ ശ്രമിച്ചിരിക്കുന്നത്. ഇതൊക്കെ നേരത്തെ പ്ലാന്‍ ചെയ്ത് നടത്തുന്നതാണ്. കേരള പോലീസിനോട് എനിക്ക് ഭയങ്കര ബഹുമാനമാണ്. അവര്‍ എല്ലാം നോക്കുമെന്നാണ് വിശ്വാസം. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രതികരണത്തില്‍ ബാല വ്യക്തമാക്കുന്നു.
തന്നെ കൊല്ലണമെന്ന ആവശ്യവുമായിട്ടാണ് ചിലര്‍ വീട്ടിലേക്ക് കയറി വന്നതെന്നും ബാല ആരോപിച്ചു. ഞാനെന്ത് പാപം ചെയ്തിട്ടാണെന്ന് അറിയില്ല. ചിലപ്പോള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ആകാം. അങ്ങനെ എങ്കില്‍ രണ്ട് പേരെ വിട്ട് നാണം കെടുതതരുത്. മുപ്പത് നാല്‍പത് പേരെ എങ്കിലും വിടണം. ആണുങ്ങളില്ലാത്ത സമയത്ത് വീട്ടില്‍ വന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നത് ആണത്വമാണോയെന്നും ബാല ചോദിക്കുന്നു.
ഭാര്യ എലിസബത്തിന് ഇപ്പോഴിവിടെ നില്‍ക്കാന്‍ തന്നെ പേടിയാണ്. അവള്‍ ഒത്തിരി കരഞ്ഞു. ഇവിടെ നിന്ന് പോകണമെന്നാണ് എലിസബത്ത് പറയുന്നത്. ഡോക്ടറായ അവള്‍ ജീവിതത്തില്‍ ഇതൊന്നും കണ്ടിട്ടില്ല. ഞങ്ങളെ ജീവിക്കാന്‍ സമ്മതിക്കാത്ത അവസ്ഥയിലാണെന്നുമൊക്കെ നടന്‍ പറഞ്ഞിരുന്നു. ഇങ്ങനൊക്കെ സംഭവിക്കുമ്പോഴാണ് ഒരു കുടുംബം തകര്‍ന്ന് പോകുന്നത് എന്നും ബാല പറയുന്നു