NEWS

നടൻ ബാല വീണ്ടും വിവാഹിതനായി

News

കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ ഇന്നു രാവിലെ എട്ടരയോടെയാണ് ബാല ചെന്നൈ സ്വദേശിയായ കോകിലയെ താലി ചാർത്തിയത്. ബാലയുടെ ബന്ധുകൂടിയാണ് കോകില. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു, ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോ​ഗ്യനിലമാറി. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. നിങ്ങൾക്ക് മനസാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനു​ഗ്രഹിക്കൂ- വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളുണ്ടായിരുന്നില്ല.


LATEST VIDEOS

Top News