NEWS

"പേരിന് മുന്നിലും പിന്നിലും എന്തെങ്കിലും ഉണ്ടോയെന്ന് വിജയ് ചോദിച്ചു, ഭീമൻ രഘുവെന്ന് പറ‍ഞ്ഞപ്പോൾ തന്നെ വിജയ്ക്ക് മനസിലായി‌.."

News

വിജയ് ഒരിക്കൽ എന്റെ അടുത്ത് വന്നിരുന്നിട്ട് എനിക്ക് മനസിലായില്ല. തൊട്ടടുത്തായിരുന്നു ഇരുന്നത്

സമീപകാലത്ത് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ നടനാണ് ഭീമൻ രഘു. അടുത്തിടെയായി വാർത്തകളിലും മറ്റും നടൻ നിറഞ്ഞുനിന്നിരുന്നു. മുഖ്യമന്ത്രി പ്രസംഗിച്ച വേദിയിൽ ഒറ്റ നിപ്പിൽ 15 മിനിറ്റ് എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചപ്പോൾ ആയിരുന്നു നടൻ ജനങ്ങൾക്കിടയിൽ സംസാര വിഷയമായത്. നടൻ ബിജെപിയിൽ നിന്ന് കമ്മ്യൂണിസ്റ്റ്ലേക്ക് വന്നോ എന്നായിരുന്നു എല്ലാവരുടെയും സംശയം.

ബി.ജെ.പിയിൽ അച്ചടക്കമില്ലന്നും കലാകാരന്മാർക്ക് ബി.ജെ.പിയിൽ വേണ്ടത്ര പരിഗണന ലഭിക്കാറില്ലന്നും അടുത്തിടെ നടൻ പറഞ്ഞിരുന്നു. അച്ചടക്കമുള്ള പാർട്ടിയാണ് സി.പി.എം. പാർട്ടി പറയുന്നത് കേൾക്കുമന്നും താൻ സഖാവാണെന്നും ഭീമൻ രഘു പറഞ്ഞു.

ഇപ്പോഴിതാ സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഭീമൻ രഘു വിജയിയെ കുറിച്ചും രജിനികാന്തിനെ കുറിച്ചും പറഞ്ഞ വീഡിയോയാണ് വൈറലാകുന്നത്. ഒരിക്കൽ വിജയ് തന്റെ തൊട്ടടുത്ത് വന്ന് ഇരുന്നിട്ടും തനിക്ക് മനസിലായില്ലെന്ന് നടൻ പറയുന്നു.


"വിജയ് ഒരിക്കൽ എന്റെ അടുത്ത് വന്നിരുന്നിട്ട് എനിക്ക് മനസിലായില്ല. തൊട്ടടുത്തായിരുന്നു ഇരുന്നത്. പൂക്കാണ്ടി പോലൊരു പയ്യനായിരുന്നു. ഞാൻ ആദ്യം ശ്രദ്ധിച്ചില്ല. ഞാൻ ബുക്ക് വായിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് എല്ലാവരും കുശുകുശുക്കുന്നത് കേട്ടത്. അങ്ങനെ ‍ഞാൻ കാര്യമായി ഒന്ന് തിരിഞ്ഞ് നോക്കാമെന്ന് കരുതി."

"ശേഷം വിജയ് അല്ലേയെന്ന് ഞാൻ ചോദിച്ചു. ഉടനെ എന്റെ പേര് എന്താണെന്ന് ചോദിച്ചു. ആദ്യം ഞാൻ രഘു എന്ന് മാത്രമാണ് പറഞ്ഞത്. അപ്പോൾ പേരിന് മുന്നിലും പിന്നിലും എന്തെങ്കിലും ഉണ്ടോയെന്ന് വിജയ് ചോദിച്ചപ്പോൾ ഞാൻ ഭീമൻ രഘുവെന്ന് പറ‍ഞ്ഞു. അപ്പോൾ തന്നെ വിജയ്ക്ക് മനസിലായി‌."

"എന്റെ പേര് കേട്ടിട്ടുണ്ടെന്നും സിനിമയിൽ കണ്ടിട്ടുണ്ടെന്നും സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും കൂടെ ഫൈറ്റ് ചെയ്യാറില്ലേയെന്നും ചോദിച്ചു. സിനിമയിൽ കാണുന്നതിനേക്കാൾ വ്യത്യാസമാണ് നേരിൽ കാണുമ്പോഴെന്നും പറഞ്ഞു. അത് ക്യാരക്ടറാണ് ഇത് ഒറിജിനലാണെന്ന് ഞാൻ മറുപടി പറഞ്ഞു.ആദ്യം കണ്ടപ്പോൾ മനസിലായില്ലെന്നും ഞാൻ വിജയിയോട് പറഞ്ഞു.


LATEST VIDEOS

Top News