സോഷ്യൽമീഡിയകളിൽ വെരിഫൈഡ് പ്രൊഫലുകൾ ഉണ്ടെങ്കിലും അതിലൊന്നും ഒട്ടും അത്ര ആക്റ്റീവ് അല്ലാത്ത നടന്നാണ് ദിലീപ്. എന്നാൽ ഒരുപാട് ഫാൻ പേജുകൾ താരത്തിനായി പ്രവർത്തിക്കുന്നുണ്ട്. അത്തരം പേജുകളിലൂടെയാണ് ദിലീപിന്റെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. അത്തരത്തിലുള്ള കുറച്ച് ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പൊൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇത്തരം പേജ് വഴി ദിലീപിന്റെ ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കും സഹായികൾക്കുമൊപ്പമാണ് ശബരിമല, ഗുരുവായൂർ, ചെട്ടികുളങ്ങര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ നടൻ ദർശനം നടത്തിയത്. ഈ വാർത്ത വ്യാപിച്ചതോടെ ദിലീപിന് ഈയിടയായി ഭക്തി കൂടിയിട്ടുണ്ടെന്നാണ് സോഷ്യൽമീഡിയ വിലയിരുത്തുന്നത്.
കാരണം മറ്റുള്ള താരങ്ങൾ ചെറിയൊരു വെക്കേഷൻ കിട്ടിയാൽ ഓടി പോകുന്നത് വിദേശ രാജ്യങ്ങൾ സന്ദർശിക്കാനും അവധി ആഘോഷിക്കാനുമാണ്. പക്ഷെ ദിലീപ് നേരെ തിരിച്ചാണ്. പ്രാർഥനാലയങ്ങൾ സന്ദർശിക്കാനും അവിടെ സമയം ചിലവഴിക്കാനുമാണ് ദിലീപ് ഇഷ്ടപ്പെടുന്നത്.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഭഗവതിയുടെ ഇഷ്ട വഴിപാടായ ചാന്താട്ടമാണ് ദിലീപ് കഴിഞ്ഞ ദിവസം നടത്തിയത്. രണ്ട് ദിവസം മുമ്പ് രാവിലെ ദിലീപ് ക്ഷേത്രത്തിൽ എത്തുകയും ക്ഷേത്ര ദർശനം നടത്തിയ ശേഷം ഉണ്ടശർക്കര കൊണ്ട് തുലാഭാരവും നടത്തിയതിന് ശേഷമാണ് താരം മടങ്ങിയത്
താൻ നൂറ് ശതമാനം ദൈവവിശ്വാസിയാണ് എന്നും സമയദോഷമെന്നാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ കുറിച്ച് വിശ്വസിക്കുന്നതെന്നും മുൻപ് ഒരു അഭിമുഖത്തിൽ വെച്ച് ദിലീപ് പറഞ്ഞിരുന്നു.
'എന്തിനാണ് പലർക്കും എന്നോട് ഇത്ര ശത്രുത എന്ന് അറിയില്ല. എനിക്ക് ഭാര്യയും രണ്ട് പെൺമക്കളും സഹോദരങ്ങളും അമ്മയുമുണ്ട്. അവരുടെ ഭാവി കിടക്കുന്നത് എന്റെ കൈയ്യിലാണ്. എന്റെ ദശാകാലത്തെ കുറിച്ച് ജ്യോത്സ്യൻ പങ്കിട്ട വാക്കുകൾ അർത്ഥവത്തായി. അവരുടെ ഭാവി എന്റെ കൈയ്യിൽ ആണെന്നുള്ളതുകൊണ്ടാണ് ഞാനീ യുദ്ധം ചെയ്യുന്നത്. എന്റെ കുടുംബത്തിന് വേണ്ടിയാണിത്. ഈ കാലം കടന്നുപോകും... ഉറപ്പ്. നൂറ് ശതമാനം ദൈവവിശ്വാസിയാണ് ഞാൻ. സമയദോഷമെന്ന് വിശ്വസിച്ച് സമാധാനിക്കുന്നു.'
'എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകളുണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്ത് പ്രാർത്ഥിക്കുന്ന ഞാൻ പോലും അറിയാത്ത എത്രയോ പേരുണ്ട്. എല്ലാം സമയദോഷമെന്ന് വിശ്വസിക്കുന്നു. സഹായിച്ചവർ പോലും തിരിയുന്ന കാലമാണ് ഇത്.'"...
48ാം പിറന്നാളിന് മുമ്പ് ലാൽ ജോസിന്റെ വീടിനടുത്ത് ഒരു ജ്യോത്സ്യൻ എനിക്ക് അപകടം വരുന്നുണ്ട് എന്ന് പ്രവചിച്ചിരുന്നു. അദ്ദേഹത്തെ പിന്നീട് പോയി കണ്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രവചനം അന്നത്ര കാര്യം ആക്കിയിരുന്നില്ല. എന്നാൽ പിന്നീട് ഒരു അപകടം സംഭവിച്ചുവെന്നുമാണ് നടൻ അഭിമുഖത്തിൽ പറഞ്ഞത്.