NEWS

ഫഹദ് ഫാസില്‍ എന്ന നടന്‍ നമുക്കെല്ലാം ഒരു വിശ്വാസമാണ് -Neeraja Rajendran

News

ശാന്തന്‍ ഹാപ്പിയല്ലേ.. എല്ലാവരും ഹാപ്പിയല്ലേ...

നമ്മള്‍ പൊതുവെ ഉപയോഗിക്കുന്ന ഒരു വാക്കാണ് ഓകെ അല്ലെ, ഹാപ്പി അല്ലെ എ ന്നെല്ലാം. ഇത് കൂടുതല്‍ പറയുമ്പോഴും ഇതിന് ഇത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ലായിരുന്നു. ആദ്യ ദിവസം തിയേറ്ററില്‍ സിനിമ കാണുമ്പോഴാണ് 'ഹാപ്പി അല്ലെ' ക്ലിക്കായെന്ന് മനസ്സിലാക്കുന്നത്. ഹോസ്റ്റലില്‍ ജോയിന്‍ ചെയ്യാന്‍ പോകുമ്പോള്‍ ശാന്തനെ ബിബിമോന്‍ ആദ്യമായി പരിചയപ്പെടുത്തുമ്പോള്‍ 'ആ ശാന്തനെ അറിയാലോ.. മോന്‍ ഹാപ്പിയല്ലേ....' എന്ന് ചോദിക്കുന്നതുകേട്ട് ശാന്തന്‍ എന്തിന് എന്ന് ചോദിക്കുന്നുണ്ട്.

ആ മുഖഭാവം കണ്ടപ്പോള്‍ എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞിരുന്നില്ല. അതാണല്ലോ ബിബിയുടെ അമ്മയെ എസ്റ്റാബ്ലിഷ് ചെയ്യുന്ന സീന്‍. അത് പിന്നീടും ഓര്‍ത്തോര്‍ത്ത് ചിരി വരുകയായിരുന്നു. ഇപ്പോള്‍ പുറത്തുകാണുമ്പോഴും എല്ലാവരും സന്തോഷത്തോടെ വന്ന് 'ചേച്ചി ഹാപ്പിയല്ലേ...' എന്നാണ് ചോദിക്കുന്നത്. വാട്സാപ്പിലാണെങ്കിലും 'ഹാപ്പിയല്ലേ' സ്റ്റിക്കര്‍ വന്നു നിറയുകയാണ്. ഇതൊരു ട്രെന്‍ഡായി മാറുമെന്ന് ചിന്തിച്ചത് പോലുമില്ലായിരുന്നു. എന്‍റെ കഥാപാത്രം പറഞ്ഞ ഒരു ഡയലോഗ് ഇത്രയധികം ഹിറ്റടിച്ചതില്‍ വലിയ സന്തോഷമുണ്ട്.

രംഗന്‍മോന്‍ പൊളിയാണ്

ഫഹദ് ഫാസില്‍ എന്ന നടന്‍ നമുക്കെല്ലാം ഒരു വിശ്വാസമാണ്. ഈ ചെറിയ പ്രായത്തില്‍ തന്നെ എത്രത്തോളം നമ്മളെയെല്ലാം വിസ്മയിപ്പിച്ചു. സീ യൂ സൂണ്‍ എന്ന ചിത്രത്തില്‍ ഒരു ഫോട്ടോയായി ഉണ്ടായിരുന്നെങ്കിലും ആദ്യമായിട്ടായിരുന്നു ഫഹദിന്‍റെ സിനിമയില്‍ അഭിനയിക്കുന്നത്. കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും സെറ്റില്‍ എ ന്നെ ആദ്യം കണ്ടപ്പോള്‍ ഫഹദ് 'ആന്‍റി ഹാപ്പിയല്ലെ' എന്നാണ് ആദ്യം ചോദിച്ചത്. അതുപോലെ രംഗണ്ണന്‍ എന്ന കഥാപാത്രം എത്ര അടിപൊളിയായാണ് ഫഹദ് ചെയ്തുവച്ചിരിക്കുന്നത്.. ഇളക്കിമറിച്ചു. ഞങ്ങള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണമെല്ലാം തിയേറ്ററില്‍ വലിയ ചിരി ഉയര്‍ത്തിയിരുന്നു. അത് ലൈവായിക്കണ്ട സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.


LATEST VIDEOS

Interviews