തൃശ്ശൂർ: നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ-സിനിമ താരം ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. പുലർച്ചെ ക്ഷേത്രത്തിലെത്തിയ താര ദമ്പതികളുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹം ആയിരുന്നു തന്റേതെന്ന് ജിപി പറഞ്ഞിട്ടുണ്ട്.ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതിയും ജിപി വെളിപ്പെടുത്തി.