മലയാളത്തിന്റെ മഹാ നടൻ മധുവിന് 91. കൊല്ലത്താണ് 1933 സെപ്റ്റംബർ 23 നാണ് മാധവൻ നായർ എന്ന മധു ജനിച്ചത്. കൊല്ലത്തു തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയതും. പഠിച്ചതുംപിന്നീട് തിരുവനന്തപുരം എം. ജി. കോളേജ് ലും, യൂണിവേഴ്സിറ്റി കോളേജ് ലും മായി പഠനം പൂർത്തിയാക്കി.. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിൽ തന്റെ അധ്യാപകൻ കൂടിയായിരുന്ന സത്യൻ പിന്നീട് മലയാള സിനിമകളിൽ അഭിനയിയ്ക്കുന്നത് വിസ്മയത്തോടെ മധു കണ്ടു നിന്ന മധു വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം നാഗർ കോവിൽ ക്രിസ്ത്യൻ കോളേജ് ൽ ഹിന്ദി ലക്ച്ചറർ ആയി ജോലി നോക്കി.വീട്ടുകാരുടെയും ബന്ധുക്കളുടെയും വലിയ എതിർപ്പുണ്ടായിട്ടും ആ വലിയ ജോലി രാജി വച്ചു മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ൽ അഭിനയം പഠിച്ചു. തുടർന്നു നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചു. സത്യൻ തന്ടെ ശിഷ്യൻ കൂടിയായ മധുവിന് തന്ടെ സിനിമകളിൽ പ്രത്യേക താൽപ്പര്യം എടുത്തു എപ്പോഴും ഒരു നല്ല റോൾ കൊടുത്തിരുന്നു.തുടർന്ന് സത്യന്ടെ മരണത്തിനു ശേഷം സത്യൻ നായകൻ ആയി ചെയ്യാനിരുന്ന എല്ലാ നായക റോളുകളും കാരക്റ്റർ റോളുകൾ നന്നായി ചെയ്തിരുന്ന മധുവിനു ലഭിച്ചു.1970 നും 80 നും ഇടയിൽ മധുവിന്ടെ പുഷ്കാര കാലമായിരുന്നു. തുടർന്ന് തിരുവനന്തപുരത്തു തന്ടെ മകളായ ഉമയുടെ പേരിൽ ഉമാഫിലിം സ്റ്റുഡിയോ എന്ന സ്റ്റുഡിയോ തുടങ്ങി. നിരവധി സിനിമകൾ നിർമിച്ചു.തന്ടെ സ്റ്റുഡിയോയിൽ നിരവധി മലയാളചിത്രങ്ങൾ ഷൂട്ട് ചെയ്തു. കൂടാതെ അദ്ദേഹം സംവിധാനവും നിർവഹിച്ചു. സാഹിത്യകൃതികളും മറ്റു സാഹിത്യ സൃഷ്ടികളും രാത്രി 2 മണി വരെ കുമാരപുരത്തെ വീട്ടിൽ ഇരുന്നു വായിക്കുമായിരുന്നു.മീൻ സിനിമയിൽ ജയനെ ക്കാൾ മികച്ച അഭിനയം കാഴ്ച വച്ചു. നാടുവാഴികളിൽ മോഹൻലാൽ ലിന്ടെ അഭിനയത്തെ പോലും മറികടന്നു.ഉമ്മാച്ചു, ഓള വും തീരവും, നാടൻപ്രേമം, മൂടുപടം,കര കാണാക്കടൽ, കള്ളിചെല്ലമ്മ,ജീവിതം, തീക്കനൽ, പ്രിയ, കോളിളക്കം,ചെമ്മീൻ, ഭാർഗവീനിലയം,നീതി പീഠം,നാണയം,ഈ മനോഹര തീരം, വേനലിൽ ഒരു മഴ,ഇതാ ഇവിടെ വരെ,പടയോട്ടം ഈറ്റ,ഞാൻ ഏകനാണ്, ഇന്നലെ,മലപ്പുറം ഹാജി മഹാനായ ജോജി,എന്നീ ചിത്രങ്ങളിൽ മികച്ച റോളുകൾ ചെയ്തു. കാരക്റ്റർ റോളുകൾ പിന്തുടർന്ന മധു അച്ഛൻ റോളുകളിൽ നായകൻമാരെക്കാൾ ബഹുദൂരം മുന്നിലായി.മമ്മൂട്ടിയെക്കാൾ മികച്ച അഭിനയം കാഴ്ച വച്ച സാമ്രാജ്യം എന്നിവ അദ്ദേഹത്തിന്റെ അഭിനയമികവിന്റെ ഉദാഹരണങ്ങൾ ആണ്.17 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യുകയും 14 ചിത്രങ്ങൾ നിർമിയ്ക്കുകയും ചെയ്തു.അഭിനയസമ്രാട്ട് സത്യൻ ആയിരുന്നു മധുവിന്റെ എക്കാലത്തെയും ഗുരുനാഥൻ.ജെ. സി ഡാനിയൽ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചു.500 ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിനു പദ്മശ്രീ നൽകി രാജ്യം ആദരിച്ചു . മധു എന്ന മലയാള സിനിമയുടെ കുലപതിയ്ക്ക് .91 ആം ജന്മദിനാശംസകൾ വക്കംമനോജ്,സിനിമഗവേഷകൻ