ആരും പ്രതീക്ഷിക്കാത്ത തരത്തിലായിരിക്കും മമ്മൂട്ടി പ്രതികരിക്കുകയെന്ന് ഫെഫ്ക ഡാൻസേഴ്‌സ് യൂണിയൻ പ്രസിഡന്റ് ഉണ്ണി. ഒരു അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം പങ്കുവച്ചത്.
ഒരു സാഹചര്യത്തോട് മമ്മൂക്ക എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. മമ്മൂക്കയുടെ സെറ്റിലേക്ക് ആളുകളെ വിടുന്നതിന് മുമ്പ് നമ്മൾ ഒരു ക്ലാസ് കൊടുക്കും. അവിടെ എങ്ങനെ പെരുമാറണമെന്ന് വിശദീകരിക്കാൻ.
ഒരിക്കൽ മമ്മൂക്ക ഡാൻസേഴ്‌സിനോട് ദേഷ്യപ്പെട്ടിരുന്നു. സിനിമയുടെ പേര് ഓർക്കുന്നില്ല. വൃന്ദ മാസ്റ്ററായിരുന്നു കൊറിയോഗ്രാഫർ. വില്ലന്റെ സംഘവും നായകന്റെ സംഘവും തമ്മിലുള്ള രംഗമാണ് അവിടെ ചിത്രീകരിക്കുന്നത്.
പെട്ടെന്ന് വില്ലന്റെ സംഘത്തിലുണ്ടായിരുന്ന ഒരാൾ നായകന്റെ സംഘത്തോടൊപ്പം വന്ന നിന്ന് കളിക്കുന്നു. ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ മമ്മൂക്ക അത് ശ്രദ്ധിച്ചിരുന്നു. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ള സെറ്റായിരുന്നു അത്. അശ്രദ്ധ കാരണം മമ്മൂക്ക ദേഷ്യപ്പെട്ടു.
'നിന്നോട് ആരാണ് ഇവിടെ നിൽക്കാൻ പറഞ്ഞത്... നീ അപ്പുറത്ത് നിന്നതല്ലെ' എന്ന് ചോദിച്ച് ഭയങ്കരമായി ദേഷ്യപ്പെട്ടു. മമ്മൂക്ക ആശയക്കുഴപ്പത്തിലായി. ഒടുവിൽ ഷൂട്ടിംഗ് കുറച്ചുനേരം നിർത്തിവച്ചു. പിന്നെ ഞങ്ങളെല്ലാവരും അവിടെ ചെന്ന് സംസാരിക്കുകയും സംവിധായകനുൾപ്പെടെ അദ്ദേഹത്തോട് മാപ്പ് പറയുകയും ഷൂട്ട് തുടരാൻ സമ്മതിക്കുകയും ചെയ്തു." ഉണ്ണി പറഞ്ഞു.