NEWS

നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങിൽ വെച്ച് ഫേസ്ബുക്ക് പേജ് അഡ്മിന്റെ ചോദ്യത്തിന് ചുട്ട മറുപടി നൽകി രഞ്ജി പണിക്കർ

News

'എന്താണ് പ്രധാന താരങ്ങൾ ഒന്നും വരാഞ്ഞതെന്നായിരുന്നു ചോദ്യം..

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നടൻ കുണ്ടറ ജോണി അന്തരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്കാര ചടങ്ങുകൾ കാഞ്ഞിരോട് സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയിലായിരുന്നു നടന്നത്. ബുധൻ രാവിലെ 10 മണിക്കായിരുന്നു കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ മ‍തദേഹം പൊതു ദർശനത്തിന് വെച്ചത്. നടൻ കുണ്ടറ ജോണിയുടെ ഭൗ‌തീക ശരീരം കാണാൻ നിരവധി പേരാണ് എത്തിയത്. തിരക്കഥാകൃത്തും എഴുത്തുകാരനും സംവിധായകനും നടനുമായ രഞ്ജിപ്പണിക്കരും ചടങ്ങിൽ എത്തിയിരുന്നു.

ഭൗ‌തീക ശരീരം കണ്ടിറങ്ങിയ രഞ്ജി പണിക്കരോട് ഒരു ഓൺലൈൻ വാർത്താ ചാനലിന്റെ അഡ്മിൻ രഞ്ജിത്ത് പണിക്കരോട് ചോദിച്ചത് ചോദ്യമാണ് നടനെ ശുഭിതനാക്കിയത്. 'എന്താണ് പ്രധാന താരങ്ങൾ ഒന്നും വരാഞ്ഞതെന്നായിരുന്നു ചോദ്യം..

 

ഇതിന് രഞ്ജി പണിക്കരുടെ മറുപടി:

"നിങ്ങൾ എന്തിനാണെന്ന് വരുന്ന ആളുകളുടെ കണക്കെടുക്കാൻ നിൽക്കുന്നത്. വരാൻ ആഗ്രഹമുള്ളവരും വരാൻ പാകത്തിന് അടുപ്പമുള്ളവരും വരാൻ കഴിയുന്നവരും വരും. ഇഷ്ടമുള്ളവർ വരും അല്ലാത്തവർ വരില്ല... മരിച്ചു കിടക്കുന്ന ആളിനൊരു അപമാനമാണ് വരുന്നവരുടെ കണക്കെടുക്കുന്നതെന്ന് രഞ്ജി പണിക്കർ അഡ്മിനോട് പറഞ്ഞു. അഡ്മിൻ പിന്നീട് മരണവീട്ടിൽ കൂടുതൽ നേരം നിൽക്കാതെ ഉടൻ തന്നെ മടങ്ങി.

 

1979-ൽ പുറത്തിറങ്ങിയ 'നിത്യവസന്തം' എന്ന മലയാള ചിത്രത്തിലൂടെ 23-ാം വയസ്സിൽ 55 വയസ്സുള്ള കഥാപാത്രത്തെ അവതരിപ്പിച്ചാണ് ജോണി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ 'വാഴ്‌കൈ ചക്രം', 'നാഡിഗൻ', തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. കൂടാതെ ടെലിവിഷൻ സീരിലുകളിലും അദ്ദേഹം അഭിനയിച്ചു. 2022 ൽ പുറത്തിറങ്ങിയ മേപ്പടിയാനാണ് നടൻ്റെ അവസാന ചിത്രം.


LATEST VIDEOS

Top News