NEWS

സിംഹത്തെ ദത്തെടുത്ത്‌ നടൻ ശിവകാർത്തികേയൻ!

News

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് ശിവകാർത്തികേയൻ. ഇദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'മാവീരൻ' ഈ മാസം 14-ന് റിലീസാകാനിരിക്കുകയാണ്.  സിനിമയിൽ നിന്നും ലഭിക്കുന്ന  വരുമാനത്തിൽ നിന്നും നിർധനരായ നിരവധി പേർക്ക്‌ തന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്തുവരുന്ന ഒരു വ്യക്തി കൂടിയാണ് നടൻ ശിവകാർത്തികേയൻ. ഇത്തരത്തിൽ സമൂഹത്തിന് നന്മകൾ ചെയ്തു വരുന്ന ശിവകാർത്തികേയൻ ഇപ്പോൾ എല്ലാവരെയും അമ്പരപ്പിക്കുന്ന തരത്തിൽ  മറ്റൊരു പ്രവൃത്തിയിലും ഇറങ്ങിയിട്ടുണ്ട്. അതായത് ചെന്നൈക്ക് അടുത്തു വണ്ടല്ലൂർ എന്ന സ്ഥലത്തിൽ പ്രവർത്തിച്ചുവരുന്ന മൃഗശാലയിലുള്ള മൂന്ന് വയസ്സുള്ള 'ഷേരു' എന്ന ആൺ സിംഹത്തെ ദത്തെടുത്തിരിക്കുകയാണ് ശിവകാർത്തികേയൻ. 

തമിഴ്നാട് സർക്കാറിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന മൃഗശാലയാണ് ഇത്. രണ്ടു മൂന്ന് വർഷങ്ങൾക്കു മുൻപ്  ഈ മൃഗശാലയിലുള്ള ഒരു പെൺ  ആനയെയും  ശിവകാർത്തികേയൻ ദത്തെടുത്തിരുന്നു. ശിവകർത്തികേയനെപോലെ ഏതൊരു വ്യക്തിക്കും അവിടെയുള്ള തങ്ങളുടെ ഇഷ്ട മൃഗങ്ങളെ ദത്തെടുക്കാം. ഇങ്ങിനെ ദത്തെടുക്കുന്ന മൃഗങ്ങളുടെ പരിപാലന ചെലവ് ദത്തെടുക്കുന്നവർ വഹിക്കുന്നതിനാൽ സർക്കാരിന് അത് സഹായമാകും. അതിന് വേണ്ടിയാണ് തമിഴ്നാട് സർക്കാർ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 1500 ഏക്കറോളം സ്ഥലത്തിൽ പ്രവർത്തിച്ചുവരുന്ന മൃഗശാലയാണ് ഇത്.


LATEST VIDEOS

Top News