NEWS

താൻ ദിവ്യ ഗർഭത്തിൽ ഉണ്ടായതല്ലെന്ന് നടൻ സൂരജ് സൺ

News

താൻ ദിവ്യ ഗർഭത്തിൽ ഉണ്ടായതല്ലെന്ന് നടൻ സൂരജ് സൺ. സോഷ്യൽമീഡിയയിൽ തനിക്കെതിരെ ഉണ്ടായ ബോഡി ഷെയ്മിങിനെതിരെ പ്രതികരിക്കുകയായിരുന്നു താരം. ടെസ്റ്റ്ട്യൂബ് ശിശുമല്ല, മറിച്ച് അമ്മ നൊന്ത് പ്രസവിച്ചതാണെന്നും യൂട്യൂബ് ചാനലിലൂടെ താരം പറയുന്നു. പ്രായത്തിനനുസരിച്ച പക്വത ഉള്ളതിനാൽ സമ്മർദ്ധം അനുഭവിക്കുമ്പോൾ പെട്ടന്ന് തന്നെ ശരീരത്തിന് നര ബാധിച്ചു എന്നാണ് താരം വെളിപ്പെടുത്തുന്നത്. നരച്ചു പോയല്ലോ, പ്രായമായല്ലോ എന്ന ആളുകളുടെ ചോദ്യങ്ങൾക്കാണ് താരത്തിന്റെ മറുപടി.

നരച്ച് പോയല്ലോ, പ്രായമായല്ലോ എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. ഞാൻ ദിവ്യഗർഭത്തിൽ ഉണ്ടായതൊന്നുമല്ല. ടെസ്റ്റ്ട്യൂബ് ശിശുവുമല്ല. എന്റെ അമ്മ എന്നെ നൊന്ത് പ്രസവിച്ചതാണ്. പ്രായത്തിനനുസരിച്ച് പക്വത വരുന്നതിനാൽ ഒരുപാട് ടെൻഷനൊക്കെ ഉണ്ട്. അതുകൊണ്ട് ശരീരത്തിന് പെട്ടെന്ന് തന്നെ നര ബാധിച്ചു. മനസിനല്ല, മനസ് ഇപ്പോഴും 18 ലാണ്. ഏപ്രിൽ ആയാൽ 32 വയസാവും. ഈ പ്രായത്തിൽ നര വരുമോ എന്ന് എനിക്ക് അറിയില്ല, എന്നാൽ എന്റെ കഥാപാത്രങ്ങൾക്കായി ചിലപ്പോഴൊക്കെ ഞാൻ ചെറുപ്പമാകാൻ ശ്രമിക്കാറുണ്ട്. - താരം പറയുന്നു.

രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചപ്പോൾ അതിൽ ഞാൻ ധരിച്ച ടീ ഷർട്ട് കീറിയിട്ടുണ്ടായിരുന്നു. അന്ന് ആ പോസ്റ്റിന് കീഴിൽ തനിക്ക് നല്ലൊരു ടീഷർട്ട് ഇട്ടു കൂടെയെന്നും, എന്നും ഒരേ വസ്ത്രമാണോ ഉപയോഗിക്കുന്നതെന്നുമെല്ലാം കമന്റുകൾ വന്നിരുന്നു. സംഭവത്തിന് ശേഷം ഞാൻ ആ ടീഷർട്ട് പൊതിഞ്ഞുവെച്ചു. സീരിയൽ തുടങ്ങിയപ്പോൾ ഒരു സീനിൽ ഞാൻ ആ ടീഷർട്ട് ഉപയോഗിച്ചു. അന്ന് കമന്റ് ചെയ്തവർക്കുള്ള മറുപടിയാണത്’. - സൂരജ് സൺ വെളിപ്പെടുത്തി.


Feactures