NEWS

സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് സൂര്യ

News

എറണാകുളം: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് തമിഴ് നടൻ സൂര്യ. കൊച്ചി കാക്കനാട്ടെ വീട്ടിൽ എത്തിയാണ്‌ കുടുംബാംഗങ്ങളെ കണ്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സൂര്യ സിദ്ദിഖിന്റെ വീട്ടിൽ എത്തിയത്.  ഏകദേശം ഒരു മണിക്കൂറോളം കുടുംബത്തോടൊപ്പം   ചിലവഴിച്ച ശേഷം ആയിരുന്നു സൂര്യ മടങ്ങിയത്. നിർമ്മാതാവ് രാജശേഖറും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

 ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കഥാപാത്രമാക്കി നിർമ്മിച്ച സുപ്പർ ഹിറ്റ് സിനിമ ഫ്രണ്ട്‌സ് സിദ്ദിഖ് തമിഴിൽ റീ മേക്ക് ചെയ്തപ്പോൾ വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തില്‍ മുകേഷ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സൂര്യ തമിഴില്‍ അവതരിപ്പിച്ചത്. ഈ സിനിമയിൽ നിന്നുമായിരുന്നു ഇരുവരുടെയും അടുപ്പം ആരംഭിച്ചത്. സൂര്യയ്ക്ക് ഈ ചിത്രം ഏറെ നിർണായകമായിരുന്നു.

നേരത്തെ സിദ്ദിഖിന്റെ വിയോഗ വാർത്തയ്ക്ക് പിന്നാലെ സൂര്യ ട്വിറ്ററിലൂടെ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരുന്നു. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഓര്‍മകള്‍ അദ്ദേഹത്തോടൊപ്പമുണ്ടെന്നും സ്വന്തം കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം നല്‍കിയത് അദ്ദേഹമാണെന്നും സൂര്യ കുറിച്ചിരുന്നു.


LATEST VIDEOS

Top News