സിനിമാലോകത്തെ ഞെട്ടിച്ച തീരദുഃഖമായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിംഗിൻ്റെത്. ഇപ്പോഴിതാ നടൻ്റെ വിയോഗത്തിന് 3 വർഷത്തിന് ശേഷം കണ്ണ് നിയറയിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. സുശാന്തിൻ്റെ വളർത്തുനായ ഫഡ്ജ് വിടവാങ്ങി. നടൻ്റെ സഹോദരിയായ പ്രിയങ്കയാണ് ഈ വിയോഗവാർത്ത പങ്കുവച്ചിരിക്കുന്നത്.
സുശാന്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കക്കൊപ്പമായിരുന്നു ഫഡ്ജ്. ലാബ്രഡോർ ഇനത്തിൽപ്പെട്ട ആൺനായ ആയിരുന്നു ഫഡ്ജ്. വീണ്ടും കാണുന്നതുവരെ വിട ഫഡ്ജ്. നിന്റെ സുഹൃത്തിന്റെ സ്വർഗത്തിലെ പ്രദേശത്തിലേക്ക് നീ എത്തിച്ചേർന്നിരിക്കുന്നു.. ഹൃദയം തകരുന്നു" ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്ക കുറിച്ചു. ആരാധകരെയും നെറ്റിസൺസിനേയും ഒരുപോലെ സങ്കടത്തിൽ ആക്കിയിരിക്കുകയാണ് ഈ വാർത്ത.
സുശാന്തിന്റെ ഓർമദിനത്തിൽ പ്രാർഥനാ മുറിയിലെ സുശാന്തിന്റെ ഛായാ ചിത്രത്തിൽ കണ്ണും നട്ട് കിടക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ നോവായി മാറിയിരുന്നു. നടൻ്റെ മരണത്തിന് ശേഷം സുശാന്തിനെ തേടി നടക്കുകയായിരുന്നു ഫഡ്ജെന്നും ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കുന്നില്ലെന്നും സുശാന്തിന്റെ ജോലിക്കാർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ താരത്തിന്റെ മരണശേഷം റിപ്പോർട്ട് ചെയ്തിരുന്നു.
2020 ജൂൺ 14 നാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ഈ ലോകത്തോട് വിട വാങ്ങിയത്. നടൻ്റെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് നടനെ കണ്ടെത്തിയത്. കടുത്ത വിഷാദരോഗമായിരുന്നു നടനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
So long Fudge! You joined your friend’s Heavenly territory… will follow soon! Till then… so heart broken