ഉണ്ണിമുകുന്ദന്റെയും യൂട്യൂബറിൻ്റെയും സീക്രട്ട് ഏജന്റിന്റെയും വാർത്തകളാണ് അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ സജീവമായ വാർത്ത. 'മാളികപ്പുറം' ചിത്രത്തിനെ കുറിച്ചായിരുന്നു തർക്കം. അരമണിക്കൂറോളമുള്ള വീഡിയോയില്‍ ഇരുവരും പരസ്പരം വാക്കേറ്റം നടത്തുന്നത് കാണാം.
എന്നാല്‍ തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി വിമര്‍ശിച്ചതിനോടാണ് താന്‍ പ്രതികരിക്കുന്നതെന്നാണ് ഉണ്ണിമുകുന്ദന്‍ അഭിപ്രായപ്പെടുന്നത്. ശേഷം യൂട്യൂബറേ വിളിച്ച് മാപ്പ് പറഞ്ഞെന്നും നടൻ പറഞ്ഞിരുന്നു.
ഈ വാർത്തയ്ക്ക് പിന്നാലെ ഉണ്ണി മുകുന്ദന്‍ ശരിക്കും ഗുണ്ടയാണെന്നും തന്നെ വീട്ടില്‍ കയറി തല്ലുമെന്ന് പറഞ്ഞ് സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധേയനായ സന്തോഷ് വര്‍ക്കിയും രംഗത്ത് വന്നിരുന്നു.
അതിനു മുന്നേയും ബാലയും ഉണ്ണി മുകുന്ദനും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ പ്രതിഫല തര്‍ക്കത്തിന്റെ പേരിലായിരുന്നു വിവാദം.
ഇപ്പോഴിതാ ബാലയും യൂട്യൂബറായ സീക്രട്ട് ഏജന്റും ആറാട്ടണ്ണൻ ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വേരിഫൈഡ് അല്ലാത്ത നടൻ ബാലയുടെ അക്കൗണ്ടിൽ ആണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതോടെ ഉണ്ണി മുകുന്ദന് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളും പ്രശ്നങ്ങളും കരുതിക്കൂട്ടി അരങ്ങേറിയതാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഉണ്ണിയെ തകര്‍ക്കാന്‍ എതിരാളികള്‍ ഒന്നിച്ച് എത്തിയിരിക്കുന്നതായും, മൂവരും കരുതിക്കൂട്ടി ഉണ്ണി മുകുന്ദന് പണികൊടുത്തതാണ് എന്ന് തുടങ്ങിയ ചർച്ചകൾ സജീവമാകുന്നുണ്ട്.
View this post on Instagram