NEWS

'' ഫ്രീഡം ഓഫ് സ്പീച്ച് ' എന്നു പറഞ്ഞു വീട്ടുകാരേ മോശമായി കാണിക്കരുത്, എന്റെ മാതാപിതാക്കളേയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാന്‍ പറ്റില്ല.." വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

News

നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനത്തിൽ അഭിലാഷ് പിള്ള തിരക്കഥ രചിച്ച് ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രമാണ് മാളികപ്പുറം. ഇപ്പോഴിതാ ചിത്രത്തെ വിമര്‍ശിച്ച് വീഡിയോ ചെയ്തതിന് യൂട്യൂബര്‍ സായ് കൃഷ്ണയെ ഫോണിൽ വിളിച്ച് നടന്‍ മോശമായി സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. യൂട്യൂബറും നടനും തമ്മില്‍ ഉള്ള സംവാദത്തിൻ്റെ വീഡിയോ ഇന്നലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലാണ് മാളികപ്പുറം സിനിമയെക്കുറിച്ച് വിമർശിച്ച വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെ തുടര്‍ന്നാണ് നടന്‍ യൂട്യൂബറെ നേരിട്ട് വിളിച്ച് തെറി പറയുന്നതായി കാണുന്നത്. അരമണിക്കൂറോളമുള്ള വീഡിയോയില്‍ ഇരുവരും പരസ്പരം തെറി വിളിക്കുന്നതായി കാണാം.

യൂട്യൂബര്‍ തന്നെയാണ് ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. പിന്നീട് അക്കൗണ്ടില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

മാളികപ്പുറം സിനിമയുമായ് ബന്ധപ്പെട്ട് വീഡിയോ ചെയ്തിട്ടുണ്ടെന്നും തന്നെ സമാജം സ്റ്റാര്‍ എന്ന് വിളിച്ചുവെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ചിത്രത്തിൻ്റെ റിവ്യൂ ചെയ്തതിനും അഭിപ്രായം പറഞ്ഞതിനുമാണ് തന്നെ നടൻ തെറി വിളിച്ചതെന്നുമാണ് യൂട്യൂബര്‍ പറയുന്നത്. വീഡിയോയുടെ അവസാന ഭാഗത്ത് നടൻ പ്രകോപിതനാവുകയും ഫോണ്‍ കട്ട് ചെയ്ത് പോവുകയായിരുന്നു.

ഇപ്പോഴിതാ നടൻ പറയുന്നത് താന്‍ അത്തരത്തില്‍ പെരുമാറിയത് തന്റെ അച്ഛനെയും അമ്മയേയും കുറിച്ച് മോശമായി പറഞ്ഞത് കൊണ്ടാണ് എന്നനെന്നണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. സംഭവത്തിന് ശേഷം അദേഹത്തെ വിളിച്ചു മാപ്പു ചോദിച്ചുവെന്നും തിരിച്ചു അദ്ദേഹം തന്നോടും മാപ്പ് പറഞ്ഞിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ്:

തെറ്റ് സംഭവിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാന്‍ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വീഡിയോ യൂട്യൂബില്‍ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീര്‍ത്താല്‍ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാന്‍ലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.

സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങള്‍ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്.. എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേര്‍സനല്‍ പരാമര്‍ശങ്ങളോടാണ്. നിങ്ങള്‍ ഒരു വിശ്വാസി അല്ല എന്നു വച്ചു ഞാന്‍ അയ്യപ്പനെ വിറ്റു എന്നു പറയാന്‍ ഒരു യുക്തിയുമില്ലാ.

എന്നെ വളര്‍ത്തിയവര്‍ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ, അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാന്‍ സാധിക്കു. എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാന്‍ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളില്‍ വിളിച്ച് മാപ്പ് ചോദിച്ചതും, എന്നാല്‍ സിനിമ അഭിപ്രായങ്ങള്‍ ആവാം പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസന്റ് ചെയേണ്ടത് എന്നെ ഞാന്‍ പറഞ്ഞിട്ടുള്ളു, ഉദ്ദേശിച്ചിട്ടുള്ളു.

ആദ്യ ഫോണ്‍ കോള്‍ റെക്കോര്‍ഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോര്‍ഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോര്‍ഡ് ആവണം ...അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം എന്തും ആയിക്കോട്ടേ പറഞ്ഞ രീതി ശരി അല്ല എന്നു ആവാം.പക്ഷെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്ന പൂര്‍ണ്ണ വിശ്വാസത്തോടെ മുന്‍പോട്ട് പോവുകയാണ്. ഒരു കാര്യം പറയാം ഞാന്‍ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ് , ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലാ, ആരോടും മാറാന്‍ പറഞ്ഞിട്ടില്ലാ ..

സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം, പക്ഷെ '' ഫ്രീഡം ഓഫ് സ്പീച്ച് ' എന്നു പറഞ്ഞു വീട്ടുകാരേ മോശമായി കാണിക്കരുത്, സിനിമയില്‍ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേള്‍ക്കാന്‍ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്. ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാന്‍ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കില്‍, അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേല്‍ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം. ഒരു സിനിമ ചെയ്തു, അതിനെ വിമര്‍ശിക്കാം, എന്നതു കൊണ്ട് എന്റെ മാതാപിതാക്കളേയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാന്‍ പറ്റില്ല..

ഉണ്ണി എന്ന ഞാന്‍ ഇമോഷണല്ലി റിയാക്റ്റ് ചെയ്തു എന്നു പലരും പറഞ്ഞു, സത്യം എന്തെന്നാല്‍ ഞാന്‍ ഇങ്ങനെയാണ്. ഒന്നും വെറുതെ കിട്ടിയതല്ലാ നല്ലവണ്ണം കഷ്ട്ടപ്പെട്ട് പ്രാര്‍ത്ഥിച്ചും പ്രയത്‌നിച്ചും കിട്ടിയതാണ്. അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി.

വാക്കുകള്‍കൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നു. Kindly take my apology as a testament for my responsibility as a socially responsible person and not as my weakness as a Man. ഇതു വരെ കൂടെ നിന്നതിനും ഇപ്പോഴും നിക്കുന്നതിനും സ്‌നേഹം മാത്രം . See u at the movies - Love u all. മാളികപ്പുറം തമിഴ് തെലുങ്ക് വേര്‍ഷനുകള്‍ റിലീസ് ആവുകയാണ്. പ്രാര്‍ഥിക്കണം.

 


Feactures