NEWS

നടന്‍ വിശാലും, നടി ലക്ഷ്മി മേനോനും വിവാഹിതരാകാൻ പോകുന്നുവോ?

News

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ വിശാലും, മലയാളി നടിയായ ലക്ഷ്മിമേനോനും വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു വരുന്നത്. 'മാർക്ക് ആന്റണി’ എന്ന ചിത്രത്തിലാണ് വിശാൽ ഇപ്പോൾ അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്. 2019-ൽ വിശാൽ ഹൈദരാബാദ്കാരിയായ അനിഷ റെഡ്ഡിയെ വിവാഹം ചെയ്യാൻ  വിവാഹനിശ്ചയം നടത്തിയിരുന്നു. ചില കാരണങ്ങളാൽ ഈ വിവാഹം നടന്നില്ല. അതിന് പിന്നാലെ വിശാൽ തന്റെയൊപ്പം 'മാർക് ആന്റണി'യിൽ അഭിനയിക്കുന്ന നടി അഭിനയയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകളെ അഭിനയയുടെ പക്ഷം നിഷേധിച്ചു രംഗത്തെത്തിയിരുന്നു.
 

ഈ സാഹചര്യത്തിലാണ് നാല്‍പത്തിയഞ്ചുകാരനായ വിശാല്‍ 27കാരിയായ ലക്ഷ്മി മേനോനെ  വിവാഹം ചെയ്യാനൊരുങ്ങുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു വരുന്നത്. 'പാണ്ടിയനാട്‌', 'നാൻ സിഗപ്പു മനിതൻ' എന്നീ ചിത്രങ്ങളിൽ വിശാലും, ലക്ഷ്മി മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അപ്പോഴേ രണ്ടു പേരെയും സംബന്ധപെടുത്തി ഗോസിപ്പുകൾ പുറത്തുവന്നിരുന്നു.  അതിനെ തുടർന്ന് ഇപ്പോൾ വീണ്ടും വിശാലും, ലക്ഷ്മി മേനോനും സോഷ്യൽ മീഡിയകളിൽ വിവാഹ വാർത്തകളുമായി  ഇടം പിടിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് വിശാലിനോട് ചോദിച്ചപ്പോൾ 'തെറ്റായ വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. അതിൽ ഒട്ടും സത്യമില്ല'' എന്നാണു പറഞ്ഞിരിക്കുന്നത്. എങ്ങിനെയായാലും ഇതുപോലെയുള്ള വാർത്തകളിൽ അടിക്കടി ഇടം പിടിക്കുന്ന ഒരു താരമാണ് വിശാൽ. 

ലക്ഷ്മി മേനോൻ അഭിനയിച്ചു അടുത്ത് പുറത്തു വരാനിരിക്കുന്ന തമിഴ് ചിത്രം 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗമാണ്. വാസു സംവിധാനം ചെയ്തു വരുന്ന ഈ ചിത്രത്തിൽ രാഘവാ ലോറൻസും, കങ്കണാ രണാവത്തുമാണ് പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.


LATEST VIDEOS

Top News