ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പ്രശസ്ത മലയാളി നടി അമല പോളിന് പ്രവേശനം നിഷേധിച്ചു. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് പറഞ്ഞാണ് സന്ദര്‍ശനത്തിനെത്തിയ നടിയെ ക്ഷേത്ര ഭാരവാഹികള്‍ തടയുകയും തുടർന്ന് തിരിച്ചയക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 6 അരയോടെയാണ് നടി ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാത്തതിനാൽ പുറത്തു നിന്ന് ദർശനം നടത്തി നടി തിരികെ പോരുകയായിരുന്നു. ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള മത വിവേചനം നിലനില്‍ക്കുന്നതില്‍ സങ്കടവും നിരാശയുമുണ്ടെന്ന് സന്ദര്‍ശക ഡയറിയില്‍ കുറിച്ചതിന് ശേഷമാണ് അമല പോള്‍ മടങ്ങിയത്.
സംഭവത്തിൽ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ പറയുന്നത് വരുന്ന കാര്യം നടി മുൻകൂട്ടി അറിയിച്ചിരുന്നില്ലന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ വരവ് ഒഴിവാക്കാമായിരുന്നു അദ്ദേഹം പറഞ്ഞു.
"ദർശനത്തിനു അവസരമുണ്ടോ എന്ന് അവർ നേരത്തെ വിളിച്ച് ചോദിച്ചിരുന്നില്ല. ഇവിടെ എത്തി കഴിഞ്ഞപ്പോൾ വിവരം പറയുകയും അവർക്കത് ബോധ്യപ്പെടുകയും ചെയ്തു. മതിൽക്കെട്ടിനു പുറത്തു നിന്ന് ദേവിയെ ദർശിച്ച ശേഷം ഞങ്ങളുടെ അടുത്തെത്തി പ്രസാദവും വാങ്ങിയാണ് അവർ മടങ്ങിയത്"..അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തിനു കീഴിലുള്ള ട്രസ്റ്റിൽ 21 അംഗങ്ങളാണുള്ളത്. ആചാരങ്ങൾ പാലിക്കപ്പെടാൻ കമ്മറ്റിയിലുള്ളവർ ബാധ്യസ്ഥരാണ്. തന്ത്രിയുടെ അനുമതി ഇല്ലാതെ ആചാരങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും പ്രസൂൺ കുമാർ പറഞ്ഞു.