നടി അമല പോൾ വീണ്ടും വിവാഹിതയാകുന്നു. താരത്തിന്റെ സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. ജഗദ് തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. 'മൈ ജിപ്‌സി ക്വീൻ യെസ് പറഞ്ഞു' എന്നായിരുന്നു വീഡിയോയ്ക്ക് ജഗദ് നൽകിയ അടിക്കുറിപ്പ്. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ പെട്ടന്ന് ഡാൻസേഴ്‌സിന്റെ അടുത്തെത്തി അവർക്കൊപ്പം ചേരുകയാണ് ജഗദ്. ഡാൻസ് കളിക്കുന്നതിനിടെ പെട്ടന്ന് മോതിരം എടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്‌നേഹ ചുംബനം നൽകുന്നതും വീഡിയോയിൽ കാണാം.
2014 ൽ സംവിധായകൻ എ.എൽ. വിജയ്‌യുമായിട്ടായിരുന്നു അമലയുടെ ആദ്യ വിവാഹം. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാൽ, 2017ൽ ഇരുവരും വിവാഹമോചനം നേടിയിരുന്നു. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്‌നിന്ദർ സിംഗുമായി താരം ലിവിംഗ് റിലേഷനിൽ ആയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.