NEWS

"തന്റെ ജീവിതത്തിലേക്ക് പെട്ടെന്ന് ഒരാൾ കടന്നുവന്നാൽ എങ്ങനെ സ്വീകരിക്കും എങ്ങനെ അയാൾക്ക് തന്റെ ജീവിതത്തിൽ ഒരു സ്പേസ് കൊടുക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ട്"..

News

തമിഴ്, മലയാളം സിനിമകളിൽ ഏറെ പ്രശസ്തയായ നടിയാണ് അനുമോൾ. ഒരു തമിഴ് സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരം പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്നു. കണ്ണുക്കുളേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തെത്തിയത്. താരത്തിന്റെ ആദ്യ മലയാള ചിത്രം ഇവൻ മേഘരൂപൻ ആണ്. ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, അമീബ, ചായില്യം, റോക്സ്റ്റാർ തുടങ്ങിയ ചിത്രത്തിൽ ശ്രദ്ധേയമായി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം മുമ്പ് സാമൂഹിക വിഷയങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. അടുത്തിടെ തന്റെ വിവാഹത്തെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരിക്കുന്നത്. ഇന്ന് വിവാഹിതരായ പലരും വേർപിരിയുകയാണ്.

തന്റെ കൂട്ടുകാരിൽ പലരും അങ്ങനെ തന്നെയാണെന്നും താരം പറയുന്നു. അതൊക്കെ കാണുമ്പോൾ തനിക്ക് ഭയമാണെന്നും പണ്ടുകാലത്ത് എല്ലാം സഹിച്ചു ജീവിച്ചു എന്നു കരുതി എപ്പോഴും അങ്ങനെ അവണമെന്നില്ല എന്നും അനുമോൾ പറയുന്നു.

അതുകൊണ്ട് തന്നെ തനിക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നും, ഇതുവരെ വിവാഹം കഴിക്കണമെന്നോ പ്രണയിക്കണമെന്നോ തോന്നിയിട്ടില്ലെന്നും അനുമോൾ പറയുന്നു. ഇത്രയും കാലം സ്വന്തം കാര്യം നോക്കി സ്വതന്ത്രമായി ജീവിച്ച തന്റെ ജീവിതത്തിലേക്ക് അപ്രത്യക്ഷമായി ഒരാൾ കടന്നുവന്നാൽ എങ്ങനെ സ്വീകരിക്കും എങ്ങനെ അയാൾക്ക് തന്റെ ജീവിതത്തിൽ ഒരു സ്പേസ് കൊടുക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും താരം പറയുന്നു. എങ്ങനെ ആയാലും താൻ സമാധാനത്തോടെ ജീവിക്കുന്നത് കാണാനാണ് തന്റെ അമ്മയ്ക്ക് ഇഷ്ട്ടമെന്നും അനു പറയുന്നു."


LATEST VIDEOS

Latest