വിവാഹം കഴിക്കാൻ തനിക്ക് ഭയമാണെന്ന് നടി അനുശ്രീ. തന്നെ ആർക്കും സഹിക്കാൻ പറ്റില്ലെന്ന തോന്നലാണ് അതിന് പിന്നിലെന്നും താരം പറയുന്നു. തന്റെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയുള്ള യാത്രകളും മറ്റും മറ്റൊരു വീട്ടുകാർക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കുമെന്നും താരം ചൂണ്ടിക്കാട്ടുന്നു.
അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ..
‘ഫോട്ടോഷൂട്ടിൽ പൂവെച്ചിട്ട് സാരിയൊക്കെ ഉടുക്കുമ്പോൾ ഇപ്പോൾ കല്യാണം കഴിച്ചാലോയെന്ന് തോന്നും. പക്ഷെ അത് അഴിച്ച് കഴിഞ്ഞാൽ തീർന്നു. ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ. പക്ഷെ ഇപ്പോൾ എന്തോ വിവാഹം കഴിക്കാൻ ഒരു പേടി പോലെയൊക്കെ തോന്നുന്നു. എനിക്ക് ഇനി ഇങ്ങനെ നടക്കാൻ ആകില്ലേ എന്നുള്ള സാധനം കേറിവന്നിട്ടുണ്ട്. അണ്ണനൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ഉദ്ദേശമെന്ന്. പേടിയാണെന്ന് വീട്ടിൽ പറയുമ്പോൾ പേടിയോ എന്ന് അവർ ചോദിക്കും. കാരണം എന്നെ ആർക്കും സഹിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.’ കൊച്ചിയിൽ നിൽക്കുമ്പോൾ തോന്നും എന്റെ നാട്ടിലേക്ക് പോകണമെന്ന്. അവിടെ നിൽക്കുമ്പോൾ തോന്നും മുംബൈയിൽ പോയാലോയെന്ന്.
രാത്രി ഞാൻ ഉറങ്ങും മുമ്പ് അമ്മ വിളിക്കുമ്പോൾ ഞാൻ എറണാകുളത്ത് ആണെങ്കിൽ രാവിലെ വിളിക്കുമ്പോൾ ഞാൻ ചിലപ്പോ മൂന്നാറിൽ ആയിരിക്കും. ഇത് ആര് അഡ്ജസ്റ്റ് ചെയ്യും എന്നത് സംശയമാണ്. എന്റെ വീട്ടുകാർക്ക് ഇത് അറിയാം. പക്ഷെ വേറെ ഒരു ഫാമിലിയിൽ ഞാൻ പോയാൽ ഇത് അവർ മനസിലാക്കുമെന്ന് തോന്നുന്നില്ല.’