ഒരു കാലത്തിൽ തെന്നിന്ത്യൻ സിനിമയിൽ താര റാണിയായി വിലസിയ നടിയാണ് ഗൗതമി. രജനികാന്തും, പ്രഭുവും ഒന്നിച്ചഭിനയിച്ച 'ഗുരു ശിഷ്യൻ' എന്ന ചിത്രത്തിലൂടെയാണ് ഗൗതമി തമിഴിലെത്തിയത്. അതിനു ശേഷം കമൽ, വിജയകാന്ത്, രാമരാജൻ, മലയാളത്തിൽ മമ്മുട്ടി, മോഹൻലാൽ തുടങ്ങി എല്ലാ മുൻനിര നായകന്മാരോടൊപ്പവും അഭിനയിച്ച ഗൗതമി പിന്നീട് വിവാഹം കഴിക്കുകയും ഒരു കുട്ടിയുടെ അമ്മയായി വിവാഹമോചനം നേടുകയും ചെയ്തു. അതിനുശേഷം നടൻ കമൽഹാസനൊപ്പം കുറച്ചു വർഷങ്ങളോളം ജീവിച്ചു. ലണ്ടനിൽ അഭിനയ പരിശീലനം ഗൗതമിയുടെ മകൾ സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് വാർത്തകൾ വന്നപ്പോൾ ഗൗതമി അതെല്ലാം നിഷേധിക്കുകയായിരുന്നു. എന്നാൽ കോളിവുഡിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത സുബ്ബലക്ഷ്മി ഉടൻ തന്നെ ധ്രുവ് വിക്രം നായകനാകുന്ന ഒരു ചിത്രത്തിലൂടെ കോളിവുഡിൽ നടിയായി അരങ്ങേറ്റം കുറിക്കുവാനിരിക്കുകയാണ് എന്നുള്ളതാണ്. എന്നാൽ ഇത് സംബന്ധമായി ഗൗതമി ഒരു പ്രസ്താവനയും പുറത്ത് വിട്ടിട്ടില്ല, അത് അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.