തന്റെ മൂത്ത സഹോദരിയെ ചൂണ്ടി അനുജത്തിയാണോ എന്ന് ചോദിക്കുന്നവരുമുണ്ട്
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ നടിയും നൃത്ത സംവിധായകയുമാണ് ഗായത്രി രഘുറാം. പ്രശസ്ത നൃത്ത സംവിധായകനായ രഘുറാമിന്റെ മകളായ ഗായത്രി 2002 ൽ പുറത്തിറങ്ങിയ ചാർളി ചാപ്ലിൻ എന്ന തമിഴ് ചിത്രത്തിലൂടയാണ് അഭിനയ ജീവിതം ആരംഭിച്ചത്.
പൃഥ്വിരാജ് നായകനായി 2002 ൽ പുറത്തിറങ്ങിയ 'നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രത്തിലും ഗായത്രി അഭിനയിച്ചു. നടിയുടെ ലുക്ക് ഇപ്പോൾ അടിമുടി മാറിയിരിക്കുകയാണ്. ഇക്കാലത്ത് വൈറലായ ഒരു ട്രെൻഡ് ആണ് സോൾട്ട് ആൻഡ് പെപ്പർ ഹെയർ സ്റ്റൈൽ.
ഈ ഹെയർ സ്റ്റൈലിലാണ് നടിയിപ്പോൾ. നിരവധി മലയാളി നടികൾ ഈ ഹെയർ സ്റ്റൈലിലോട്ട് മാറിയിരുന്നു. അതിനാൽ പരിഹാസങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നവരുണ്ട്. ഇപ്പോഴിതാ ഇത്തരം ഹെയർ സ്റ്റൈലിങ്ങിനെ കുറിച്ച് ഗായത്രി പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത്.
ഹെയർ സ്റ്റൈൽ ചെയ്യണം എന്നെല്ലാം അവർ ആഗ്രഹിക്കുന്നു. ഇതും അഴകാണ് എന്ന് ഗായത്രി രഘുറാം. അത്രയും ചിലവില്ലാതെ സുന്ദരിയാകാം എന്ന് ചിന്തിച്ചു നോക്കൂ എന്ന് ഗാത്രി ഗലാട്ട ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറയുന്നു
നമ്മൾ ആത്മവിശ്വാസമുള്ളവരായിരിക്കണം എന്നതാണ് പ്രധാനമെന്ന് നടി പറയുന്നു. തന്റെ മൂത്ത സഹോദരിയെ ചൂണ്ടി അനുജത്തിയാണോ എന്ന് ചോദിക്കുന്നവരുമുണ്ട് എന്നും ഗായത്രി തുറന്നു പറയുന്നു.