ചടങ്ങു കഴിഞ്ഞാലുടന്‍ എങ്ങനെയും അവിടെ നിന്നു രക്ഷപ്പെടണമെന്ന് ആഗ്രഹിക്കാറില്ല... എന്നെ കാണാനെത്തിയ ആൾക്കൂട്ടത്തെ ഏറ്റവും സന്തോഷിപ്പിക്കുകയാണു ലക്ഷ്യം....
ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലൂടെ മികവ് തെളിയിക്കുകയും പിന്നീട് മികച്ച നടികളിൽ ഒരാളായി മാറുകയും ചെയ്ത താരമാണ് ഹണി റോസ്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം തൻ്റെ മികവ് തെളിയിച്ചു. കൂടാതെ ഉദ്ഘാടന പരിപാടികളുമായി താരം കേരളത്തിൽ ഉടനീളം സജീവമാണ്. ഇപ്പോഴിതാ ഉദ്ഘാടനം ചടങ്ങുകളിൽ തീരുമാനിക്കുന്നതും വിളിക്കുന്നതും ഒരുപാടു സന്തോഷമുള്ള കാര്യമാണ് എന്നാണ് താരം പറയുന്നത്.
"എത്ര പ്രാർഥനയോടും സ്വപ്നത്തോടുമാണ് ഓരോരുത്തര്‍ സംരംഭങ്ങള്‍ തുടങ്ങുന്നത്... അത് ഉദ്ഘാടനം ചെയ്യാൻ എന്നെ തീരുമാനിക്കുന്നതും വിളിക്കുന്നതും ഒരുപാടു സന്തോഷമുള്ള കാര്യമാണ്... ഭാഗ്യം എന്നു തന്നെ പറയാം..."
"ഓരോ ഉദ്ഘാടനവും വളരെ ആസ്വദിച്ചാണു ഞാന്‍ ചെയ്യുന്നത്. ആൾക്കൂട്ടത്തിന്റെ വൈബ് തിരിച്ചറിഞ്ഞാല്‍ മാത്രമേ അതിനു പറ്റൂ. ചടങ്ങു കഴിഞ്ഞാലുടന്‍ എങ്ങനെയും അവിടെ നിന്നു രക്ഷപ്പെടണമെന്ന് ആഗ്രഹിക്കാറില്ല... എന്നെ കാണാനെത്തിയ ആൾക്കൂട്ടത്തെ ഏറ്റവും സന്തോഷിപ്പിക്കുകയാണു ലക്ഷ്യം.... അവരോടു സംസാരിക്കുന്നതു മുതല്‍ സെൽഫി എടുക്കുന്നതു വരെ അതിന്‍റെ ഭാഗമാണ്."
ചിലരൊക്കെ സെൽഫി എടുക്കാനാഗ്രഹിച്ച് അടുത്തെത്തും. ചിലര്‍ ചോദിക്കാനുള്ള മടി കൊണ്ടു സംശയിച്ചു നിൽക്കും. ആരെയും നിരാശരാക്കില്ല. ചിലരുെട കയ്യില്‍ നിന്നു ഫോണ്‍ വാങ്ങി സല്‍ഫി എടുത്തു കൊടുക്കും. ഇതൊക്കെ ആൾക്കൂട്ടത്തിന്റെ മനസ്സ് അറിയുന്നതു കൊണ്ടു ചെയ്യുന്നതാണ്"...
"കരിയറിന്റെ തുടക്കം മുതൽക്കേ ഉദ്ഘാടനങ്ങള്‍ ലഭിച്ചിട്ടുണ്ട്... സോഷ്യൽമീഡിയയിലൂടെ ഇപ്പോഴാണ് അതെല്ലാവരും ആഘോഷിക്കുന്നതെന്നു മാത്രം. അഭിനയിച്ച സിനിമകൾ വിജയിക്കുമ്പോൾ ഉദ്ഘാടനങ്ങളുടെ എണ്ണം കൂടുന്നതായിരുന്നു പതിവ്...ഇപ്പോൾ വരുന്ന ഉദ്ഘാടനങ്ങള്‍ക്കു സിനിമയുമായി ബന്ധമില്ല...
"പണ്ട് ഇത്തരം ചടങ്ങുകൾക്കു പോകുമ്പോൾ ഫോട്ടോയും വിഡിയോയുമൊന്നും എടുത്തിരുന്നില്ല. ഒരു ഫോട്ടോഷൂട്ട് പോലും മര്യാദയ്ക്കു ചെയ്യാത്ത ആളായിരുന്നു ഞാന്‍. ഇപ്പോൾ അതൊരു മാർക്കറ്റിങ് രീതിയാണെന്നു തിരിച്ചറിഞ്ഞു ചെയ്യാറുണ്ട്.. നടി എന്ന നിലയിൽ ഈ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ അങ്ങനെയൊക്കെ ചെയ്തേ പറ്റൂ. അതിന്‍റെ ഗുണം എത്രത്തോളമുണ്ടെന്നു തിരിച്ചറിയാനും പറ്റുന്നുണ്ട്..."ഹണി റോസ് പറയുന്നു