നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? ദൈവം തന്ന ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്..."
അഭിനയത്തിലൂടെ മികവ് തെളിയിക്കുകയും പിന്നീട് മികച്ച നടികളിൽ ഒരാളായി മാറുകയും ചെയ്ത സൂപ്പർ താരമാണ് ഹണി റോസ്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം തൻ്റെ മികവ് തെളിയിച്ചു. കൂടാതെ ഉദ്ഘാടന പരിപാടികളുമായി താരം കേരളത്തിൽ ഉടനീളം സജീവമാണ്.
ഒരുപാട് സൈബർ അക്രമങ്ങളും ബോഡി ഷെയിമിങ്ങുകളും നടി നേരിട്ടിട്ടുണ്ട്. നടിയെ പിന്തുടരുന്ന ഒരുപാട് സൈബർ സ്‌പെയ്‌സ് അക്രമകാരികൾ എപ്പോഴുമുണ്ട്. നടിയുടെ സൗന്ദര്യ രഹസ്യം പ്ലാസ്റ്റിക് സർജറി ആണെന്നാണ് സൈബർ അക്രമികൾ പറയുന്നത്. പല വിധത്തിൽ ബോഡി ഷെയിമിങ് ചെയ്തെങ്കിലും ഹണി അതൊന്നും മൈൻഡ് ആക്കത്തെ ജീവിതത്തിൽ മുന്നോട്ടു പോയി.
ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് താരം. താൻ ഒരു സർജറിയും ചെയ്തിട്ടില്ലന്നും, എന്നാൽ സൗന്ദര്യം നിലനിർത്താനുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ടെന്നും നടി പറയുന്നു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ നടി പറഞ്ഞത്.
"ഞാൻ ഒരു സർജറിയും ചെയ്തിട്ടില്ല... ദൈവം തന്നതല്ലാതെ ഒന്നുമെനിക്കില്ല.. പിന്നെ സൗന്ദര്യം നിലനിർത്താനുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ട്. ഈ രംഗത്തു നിൽക്കുമ്പോൾ അതൊക്കെ തീര്‍ച്ചയായും വേണം..."
"ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പപ്പണിയല്ല. സൗന്ദര്യ സംരക്ഷണത്തിനു വർക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ, ചെറിയ ട്രീറ്റ്മെന്റുകൾ..ഇതൊരു വലിയ വിഷയമാണെന്ന് എനിക്കു തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? ദൈവം തന്ന ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്..." നടി പറയുന്നു
"എന്തു ധരിക്കണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാന്‍ തന്നെയാണ്. ആദ്യ സിനിമയിൽ സ്ലീവ്‌ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാൻ. പക്ഷേ, ഇപ്പോഴെനിക്കറിയാം, ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം, മറ്റുള്ളവരുടെ നോട്ടത്തിലാണെന്ന്..."
കൂടാതെ ഉദ്ഘാടനത്തിനു പോകുമ്പോള്‍ താൻ ശ്രദ്ധിക്കുന്ന കാര്യങ്ങളും നടി വെളിപ്പെടുത്തി. ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് കോസ്റ്റ്യൂം ആണെന്ന് താരം പറയുന്നു. ഓരോ ഉദ്ഘാടനവും ഓരോ സെലിബ്രേഷനാണ്. അപ്പോഴതു പരമാവധി ഗംഭീരമാക്കേണ്ടത് എന്‍റെ കടമയാണ്. അതു കൊണ്ട് നല്ല റിച്ച് ആയ വേഷങ്ങള്‍ തന്നെ ധരിക്കുമെന്ന് ഹണി റോസ് പറയുന്നു...
റെഡിമെയ്ഡും ഡിെെസന്‍ വേഷങ്ങളും ഒക്കെ ഇടാറുണ്ട്. കോസ്റ്റ്യൂം ഡിെെസനിങ് ഇഷ്ടമുള്ള പരിപാടിയാണ്. അതുെകാണ്ടു തന്നെ നല്ല ചില റഫറന്‍സുകള്‍ എടുത്തുവയ്ക്കുംമെന്നും പിന്നീട് ഡിെെസനര്‍ ഷിജുവും നടിയും അമ്മയും കൂടി ഡിസ്കസ് ചെയ്തു ഡ്രസ് പ്ലാന്‍ ചെയ്യുമെന്നും നടി വ്യക്തമാക്കുന്നു.