NEWS

"ഞാന്‍ ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ് പക്ഷേ ആനന്ദിന് അത് ഇഷ്ടമല്ല..മറ്റൊരാളെ കണ്ടുപിടിച്ചു.. എനിക്ക് ഇപ്പോള്‍ അവന്‍ ഒരു സഹോദരനെപ്പോലെയാണ്"

News

പക്ഷേ പങ്കാളികള്‍ തമ്മിലുള്ള ബന്ധം ഞങ്ങള്‍ തമ്മില്‍ ഇല്ല. എനിക്ക് ഇപ്പോള്‍ അവന്‍ ഒരു സഹോദരനെപ്പോലെയാണ്. ഇത് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും തെറി കിട്ടുമെന്നുമെല്ലാം എനിക്ക് അറിയാം

പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ, ലെനിൻ രാജേന്ദ്രന്റെ "അന്യർ" (2003) എന്ന സിനിമയിൽ ഒരു ചെറുവേഷം ചെയ്തുകൊണ്ടാണ് കനി കുസൃതി തൻ്റെ അഭിനയജീവിതം തുടങ്ങുന്നത്. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് 2020 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നടി കരസ്ഥമാക്കി.
നാടക നടി, ചലച്ചിത്ര താരം, മോഡല്‍ എന്നീ നിലകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന പ്രശസ്ത നടി തന്നെയാണ് കനി കുസൃതിയെന്ന് ഒറ്റ വാക്കിൽ പറയാം. 
ചലച്ചിത്ര നിര്‍മാതാവും സംരഭകനുമായ ആനന്ദ് ഗാന്ധിയായിരുന്നു വര്‍ഷങ്ങളായി കനിയുടെ ജീവിതപങ്കാളി.

എന്നാല്‍ ഇപ്പോള്‍ ആ ബന്ധത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടി. ഇപ്പോള്‍ ആനന്ദ് മറ്റൊരു പെണ്‍കുട്ടിയുമായി റിലേഷന്‍ഷിപ്പിലാണെന്നും താന്‍ അതില്‍ സന്തോഷവതിയാണെന്നും കനി പറയുന്നു. ആനന്ദ് പുതിയ പങ്കാളിയുമായി താമസിക്കുന്നിടത്തേക്ക് പോകാറുണ്ടെന്നും ആനന്ദിനോട് ഇപ്പോള്‍ സഹോദരനോടെന്ന പോലെയുള്ള ആത്മബന്ധമാണുള്ളതെന്നും കനി വ്യക്തമാക്കുന്നു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.


'ഇമോഷണലി സെന്‍സിറ്റീവ് ആയിരിക്കുക എന്ന രീതിയില്‍ എന്നെ വൈകാരികമായി വളര്‍ത്തിയത് മൈത്രേയനും ജയശ്രീയുമാണ്. പക്ഷേ എന്നെ ഇന്‍ഡലക്ച്വലി വളര്‍ത്തിയത് ആനന്ദാണെന്ന് പറയാം. ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് ഒമ്പത് വര്‍ഷമായി. ഞങ്ങള്‍ പാര്‍ട്‌ണേഴ്‌സ് ആയിട്ടല്ല ഇപ്പോള്‍ ജീവിക്കുന്നത്. ആനന്ദ് എന്റെ സഹോദരനെ പോലെയൊക്കെയാണ് എനിക്ക് തോന്നുന്നത്. എനിക്ക് എല്ലാ കാര്യങ്ങളും ഏറ്റവും നന്നായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്നത് ആനന്ദിനോടാണ്.

ഞാന്‍ എപ്പോഴും ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്ന വ്യക്തിയാണ്. ഒരു പാര്‍ട്ണറുമായി ഒരുമിച്ച് താമസിക്കണമെന്നോ ഒരു പങ്കാളിയുമായി ബന്ധം പുലര്‍ത്തണമെന്നോ ഉള്ള വാശിയൊന്നും കുട്ടിക്കാലം മുതല്‍ എനിക്കില്ല. ഒരാളുടെ കൂടെ ജീവിക്കണം എന്ന ആഗ്രഹം ഉണ്ടായിട്ടില്ല. എന്റെ കൂട്ടുകാരിയും അവളുടെ പാര്‍ട്ണറും ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കില്‍ അവളുടെ വീട്ടില്‍ കെട്ടാതെ പോയ ഒരു മകളെപോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്കിഷ്ടമല്ല. ആ ഒരു ഫാമിലി ഫീലിങ് എനിക്ക് ഇഷ്ടമാണ്. പക്ഷേ എനിക്ക് എന്റെ ഭര്‍ത്താവ്, കുട്ടികള്‍ എന്നാക്കെ പറയുന്നത് ഇഷ്ടമല്ല. സൗഹൃദം പങ്കുവെയ്ക്കാനും എല്ലാം പറയാനും ഒരുമിച്ച് സിനിമ കാണാനും പുറത്തുപോകാനും ഒരു കൂട്ടുകാരി ഉണ്ടെങ്കില്‍ അവള്‍ക്കും പങ്കാളിക്കും കുട്ടികളുണ്ടെങ്കില്‍ ഞാനവരെ വളര്‍ത്താന്‍ സഹായിക്കും.

ആനന്ദിനെ കണ്ടുമുട്ടിയപ്പോഴാണ് ഇത്രയും കണക്ഷനുള്ള ഒരാളെ കിട്ടിയാല്‍ ഇത് മതി ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്. ഇത്രയും രസമായി ഒരുമിച്ച് താസമിക്കാന്‍ പറ്റുന്ന ഒരാളെ കിട്ടുമെന്ന് ഞാന്‍ അതുവരെ കരുതിയതേ അല്ല. ആനന്ദ് എപ്പോഴും ഒരു പങ്കാളിക്കൊപ്പം ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. പക്ഷേ ഞാന്‍ ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ് എന്ന് ആനന്ദിനോട് എപ്പോഴും പറഞ്ഞിട്ടുണ്ട്. നമ്മള്‍ ഒരുമിച്ച് താമസിക്കുമ്പോഴും വ്യക്തികളായ നമുക്ക് മറ്റ് ഇഷ്ടങ്ങളും താത്പര്യങ്ങളും ഉണ്ടായിക്കോട്ടെ എന്നൊക്കെ ഞാന്‍ ആനന്ദിനോട് പറഞ്ഞിട്ടുണ്ട്.

പക്ഷേ ആനന്ദിന് അത് ഇഷ്ടമല്ല. മോണോഗോമസ് ആയ ഒരാളെ ആനന്ദ് കണ്ടുപിടിച്ചു. അവര്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. പക്ഷേ എനിക്ക് ആനന്ദിനോടൊപ്പം തന്നെ താമസിക്കണമെന്നും പല ജോലികള്‍ ചെയ്ത് പല സ്ഥലത്ത് പോയാലും തിരിച്ചുവന്ന് ആനന്ദിനോട് കാര്യങ്ങള്‍ തുറന്നുപറയാന്‍ പറ്റുന്ന ബന്ധം എപ്പോഴും നിലനിര്‍ത്തണമെന്നുണ്ട്. ആനന്ദിനും അങ്ങനെ തന്നെയാണ്. എനിക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളിപ്പോഴും ആനന്ദ് തന്നെയാണ്. ആനന്ദ് എന്റെ അടുത്തുവരികയും ഞാന്‍ അങ്ങോട്ടുപോകുകയും ചെയ്യും. പക്ഷേ പങ്കാളികള്‍ തമ്മിലുള്ള ബന്ധം ഞങ്ങള്‍ തമ്മില്‍ ഇല്ല. എനിക്ക് ഇപ്പോള്‍ അവന്‍ ഒരു സഹോദരനെപ്പോലെയാണ്. ഇത് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും തെറി കിട്ടുമെന്നുമെല്ലാം എനിക്ക് അറിയാം. പക്ഷേ എനിക്ക് പറയാനുള്ളത് പറഞ്ഞേ പറ്റൂ. ഒരു ബന്ധത്തില്‍ ഇരുന്ന് കള്ളത്തരം കാണിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോകുന്നവരെ എനിക്കറിയാം. പക്ഷേ എനിക്ക് അങ്ങനെ കള്ളത്തരം കാണിക്കുന്നവരെ ഇഷ്ടമല്ല. ചിലപ്പോള്‍ അവരുടെ ഗതികേടായിരിക്കും അത്. എല്ലാം തുറന്നു പറഞ്ഞ് ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം.'- കനി കുസൃതി പറഞ്ഞു.


2009ൽ "കേരളാ കഫേ" എന്ന ആന്തോളജി സിനിമയിലെ "ഐലൻഡ് എക്സ്പ്രസ്" എന്ന ഭാഗത്തിൽ സേബ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് കനി കുസൃതി സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. തുടർന്ന് "ശിക്കാർ", "കോക്ടെയിൽ", "ഉറുമി", "കർമയോഗി", "നോർത് 24 കാതം" തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. 2014ൽ ധരണീധരൻ സംവിധാനം ചെയ്ത "ബർമ" എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി.

ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് 2020 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും, മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ  മികച്ച നടിക്കുള്ള BRICS  അവാർഡും കനി കുസൃതി നേടി.


LATEST VIDEOS

Top News