NEWS

മലയാള സിനിമയെ വിസ്മയിപ്പിച്ച അമ്മ വിട വാങ്ങി

News

ഇന്ത്യൻ സിനിമയെയും മലയാളസിനിമയെയും വിസ്മയിപ്പിച്ച നടി ആയിരുന്നു കവിയൂർ പൊന്നമ്മ എന്ന അമ്മ ഇന്ന് വിട വാങ്ങി..1945 ൽ കവിയൂരിലായിരുന്നു ജനനം.8 ആം ക്ലാസ്സ്‌ പഠനം കഴിഞ്ഞു നേരെ കെ. പി. എ. സി, കാളിദാസകലാകേന്ദ്രം എന്നീ നാടക സമിതികളുടെ നാടകങ്ങളിൽ അഭിനയിച്ചായിരുന്നു തുടക്കം. തുടർന്നാണ് സിനിമ മേഖലയിൽ വന്നത്.കൊട്ടാരയ്ക്കര ശ്രീധരൻ നായർ ആയിരുന്നു സിനിമയിലെ ആദ്യ നായകൻ അഭിനയം സത്യന് ഒപ്പം കരകാണാക്കടൽ, ഓടയിൽ നിന്ന്,തൊമ്മന്ടെ മക്കൾ, ശിക്ഷ പ്രേ നസീർ നൊപ്പം ലവ് ഇൻ സിംഗപ്പൂർ,ജയന്റെ മനുഷ്മൃഗം,അഗ്നിശരം, കരിമ്പന,തിലകനോടൊപ്പം കുടുംബവിശേഷം, പെരിയാർ, സന്താനഗോപാലം, മധുവിനോപ്പം എന്നെ ഞാൻ തേടുന്നു സുകുമാരനോടൊപ്പം സ്ഫോടനം,രാഘവനോടൊപ്പം വിടരുന്ന മൊട്ടുകൾ, എം. ജി. സോമനോടൊപ്പം ഊഞ്ഞാൽ, മോഹൻലാൽ നോടൊപ്പം നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ,ചെങ്കോൽ,ഇരുപതാം നൂറ്റാണ്ട്,സുരേഷ് ഗോപി യോടൊപ്പം ജാതകം മനോജ്‌കെ.ജയനോടൊപ്പം കണ്ണൂർ,മമ്മൂട്ടിയോടൊപ്പം തനിയാവാർത്തനം, പല്ലാവൂർ ദേവനാരായണൻ,അ രയന്നങ്ങളുടെ വീട്,വാത്സല്യം, തിങ്കളാഴ്ച നല്ല ദിവസം മുകേഷ് നോടൊപ്പം അമ്മ അമ്മായി അമ്മ എന്നീ സിനിമകളിൽ നിറഞ്ഞാടി. മുകേഷ് നോടൊപ്പം അമ്മ അമ്മായി അമ്മ, ജയറാമിനോടൊപ്പം അഞ്ചിൽ ഒരാൾ അർജുനൻ,പൃഥിരാജ് നോടൊപ്പം നന്ദനം,ബാലചന്ദ്രമേനോടൊപ്പം ഉത്രാടരാത്രി, ലോക സിനിമയിൽ ഇങ്ങനെ ഒരു അമ്മ നടി അത്ഭുതമാണ്. അമ്മയായി ജീവിച്ചഈ അതുല്യ നടി മലയാളത്തിന്റെ തന്നെ പുണ്യമാണ്.മേഘതീർത്ഥം എന്ന സിനിമ നിർമിച്ചു.1000 ഓളം സിനിമകളിൽ അഭിനയിച്ചു.4 തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചു. ഇവർക്ക് അർഹമായ അംഗീകാരങ്ങൾ കിട്ടിയില്ലെങ്കിലും പ്രേക്ഷക ഹൃദയങ്ങളിൽ ഇനിയും അവർ ജീവിയ്ക്കും. 79 ആം വയസ്സിൽ ഇന്ന് അന്ത രിച്ച മലയാളി കളുടെ പ്രിയപ്പെട്ടഅമ്മ യ്ക്ക് ആദരാഞ്ജലികൾ വക്കംമനോജ്‌,സിനിമഗവേഷകൻ


Feactures