ബോളിവുഡിലെ താര സുന്ദരിയാണ് മല്ലിക ഷെരാവത്ത്. മർഡർ (2004) എന്ന ചിത്രത്തിലെ തകർപ്പൻ വേഷത്തിലൂടെയാണ് മല്ലിക അറിയപ്പെട്ടത്. ഇപ്പൊൾ വിദേശത്തേക്ക് താമസം മാറിയതോടെ മല്ലിക ബോളിവുഡില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് ബബിളിന് മല്ലിക നല്‍കിയ ഒരു അഭിമുഖമാണ് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നത്.
സിനിമാ രംഗത്തേക്കുള്ള കടന്ന് വരവും തുടർന്ന് കുടുംബം എതിര്‍ത്തതിനെക്കുറിച്ചുമാണ് മല്ലിക ഷെരാവത്ത് സംസാരിച്ചത്. തൻ്റെ കുടുംബത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ നേരിട്ടുവെന്നും പാട്രിയാര്‍ക്കലായ കുടുംബം ആയിരുന്നു തൻ്റെതെന്നുമണ് നടി പറയുന്നത്.
‘അച്ഛനും അമ്മയും സഹോദരും എതിര്‍ത്തു. ആ പ്രായത്തില്‍ അത്ര വിവേകം ഉണ്ടാവില്ല. ഈ ലോകം തന്നെ കീഴടക്കാം എന്ന് കരുതി. ഞാന്‍ നടിയാവും എന്നിട്ട് കാണിച്ച് തരാം എന്ന ചിന്ത ആയിരുന്നു. ഞാന്‍ വീട് വിട്ട് ഓടുകയും ചെയ്തു. ഭാഗ്യത്തിന് എല്ലാം വര്‍ക്ക് ഔട്ട് ആവുകയും ചെയ്തു"- മല്ലിക പറയുന്നു.
പാട്രിയാര്‍ക്കെതിരെയുള്ള എന്റെ പോരാട്ടം ആയിട്ടാണ് എന്റെ പേര് മല്ലിക ഷെരാവത്ത് എന്ന് മാറ്റിയത്. അച്ഛന്‍ പറഞ്ഞു, നീ സിനിമയില്‍ പോയി കുടുംബത്തിന്റെ പേര് മോശമാക്കും നിന്നെ ഞാന്‍ ഉപേക്ഷിക്കുന്നുയെന്ന്’
‘ഞാന്‍ പറഞ്ഞു നിങ്ങളാരാണ് എന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ നിങ്ങളുടെ പേര് തന്നെ ഉപേക്ഷിക്കുകയാണെന്ന്. പകരം അമ്മയുടെ പേരായ ഷെരാവത്ത് എന്ന് ചേര്‍ത്തു,’ നടി പറഞ്ഞു.