"ഒരു ചിത്രം എനിക്ക് ഇഷത്പെട്ടില്ലേൽ ഞാൻ ആരോടെങ്കിലും പറയുന്നതുപോലെയല്ല, ഒരു പ്ലാറ്റ്‌ഫോമിൽ ഇരുന്നു പരസ്യമായി പറയുന്നത്, അത് വെച്ച് മാനിപുലറ്റഡ് ആകും.
മലയാള സിനിമയിൽ മിന്നി നിക്കുന്ന യുവ നടിയാണ് മമ്ത ബൈജു. റിവ്യൂസിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പൊൾ ശ്രദ്ധ നേടുന്നത്. നിരൂപണങ്ങൾ കണ്ട് പ്രേക്ഷകർ സിനിമയിലേക്ക് പോകുന്നതിൽ തനിക്ക് താൽപ്പര്യമില്ലെന്നാണ് നടി മമിതാ ബൈജു അഭിപ്രായപ്പെട്ടത്. ഒരു സിനിമയെ റിവ്യൂ ചെയ്യാൻ രണ്ട് വഴികളുണ്ടെന്നും അതിൽ ഒരു സിനിമയെ പൂർണമായും തള്ളിക്കളയുന്ന വിമർശനങ്ങൾ അംഗീകരിക്കാനാകില്ലെന്നും താരം പറഞ്ഞു. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
"എല്ലാവരുടെയും ചിത്രങ്ങൾക്ക് കമന്റുകൾ ലഭിക്കുന്നു. ഈ നിരൂപണങ്ങൾ നോക്കി ഒരു സിനിമ തിരഞ്ഞെടുക്കാൻ എനിക്ക് താൽപ്പര്യമില്ല. എന്റെ കൂടെയുള്ളവരെല്ലാം ഒരുപോലെയാണെങ്കിലും രണ്ട് സിനിമകൾ ഇറങ്ങിക്കഴിഞ്ഞാൽ 'നിരൂപണങ്ങൾ കണ്ടിട്ട് തീരുമാനിക്കൂ, ഏത് സിനിമ കാണാനാണ് പോകേണ്ടതെന്ന്' പറയും, എനിക്കതിൽ താൽപ്പര്യമില്ല.
"സിനിമയെ കുറിച്ച് നല്ല നിരൂപകരുണ്ട്, അത് കേൾക്കുമ്പോൾ തന്നെ അറിയാം ' ആ സീനിൽ കുറച്ച് ലാഗ് തോന്നി, അല്ലെങ്കിൽ കുറച്ചു കൂടി നന്നാക്കാമായിരുന്നു, എന്നൊക്കെ, അത് അവരുടെ അഭിപ്രായം.. അത് കുഴപ്പമില്ല. അതാണ് അവലോകനം...
അതുകൊണ്ട് നിരൂപണം എഴുതുന്നതിൽ കുഴപ്പമില്ല.."
"പക്ഷെ ഞാൻ കണ്ട ചില റിവ്യൂകൾ വളരെ മോശമാണ്,. ഇപ്പോൾ അവർ എന്റെ പേര് വിളിച്ചിട്ട് ബോഡി ഷേയിമിങ് ചെയും. എന്റെ പേര് വിളിച്ച് കളിയാക്കുന്നത് മോശമാണ്..."
അല്ലെങ്കിൽ "അതെന്ത് സിനിമയാണ്, ഊള പടം.. എന്റെ പൊന്നോ കാശ് പാഴായി.., ഇതൊന്നും പോയി കാണണ്ട" എന്ന് ഇങ്ങനെ പറയരുത്.. മോശമാണ്... അവർ എന്ത് ധൈര്യത്തിലാണ് ഓരോന്ന് പറയുന്നത്. ഒരു ചിത്രം അവർക്ക് വർക് ആയിലേൽ , അവർക്ക് അങ്ങനെ പറയാം. അല്ലാതെ ഈ പടം കാണണ്ട, ഊള പടം എന്ന് പറയുന്നത് മോശമാണ്..
"ഒരു ചിത്രം എനിക്ക് ഇഷത്പെട്ടില്ലേൽ ഞാൻ ആരോടെങ്കിലും പറയുന്നതുപോലെയല്ല, ഒരു പ്ലാറ്റ്‌ഫോമിൽ ഇരുന്നു പരസ്യമായി പറയുന്നത്, അത് വെച്ച് മാനിപുലറ്റഡ് ആകും. അത് ജനങ്ങൾ സ്ഥിരീകരിക്കും. കൺഫോർമിറ്റി എന്നൊരു പരിപാടിയല്ലേ ആളുകൾ കൺഫോം ചെയ്യൂ..."
പിന്നെ എന്താണ് സംഭവിക്കുക, ഒരുപാട് കഷ്ടപ്പെട്ടു നമ്മൾ ഉണ്ടാക്കിയ പടം ഒന്നുമല്ലാതാവും. “ആരെങ്കിലും ഒരു ചിത്രം കാണുകയും ഇതുപോലെ കസേരയുടെയും മൈക്രോഫോണിന് മുന്നിൽ ഇരിക്കുകയും ആ ചിത്രം പോരാ” എന്ന് പറയുകയും ചെയ്യുമ്പോൾ, നിരവധി ആളുകളുടെ പ്രയത്നം പാഴാകുകയാണ് ചെയ്യുന്നത്” മമിത പറഞ്ഞു."