സീരിയലിലൂടെ വന്ന് ഏവരുടെയും ഹൃദയം കീഴടക്കിയ നടിയാണ് മിയ. പിന്നീട് വിശുദ്ധനിലൂടെയാണ് ആദ്യമായി മലയാള സിനിമയില്‍ മിയ ജോര്‍ജ് ചുവടുവെയ്ക്കുന്നത്. ഷെര്‍ലക് ടോംസ്, ഡ്രൈവിങ് ലൈസന്‍സ്, പാവാട, ഹായ് ഐ ആം ടോണി, ഇര, അനാര്‍ക്കലി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച്. ഇപ്പോഴിതാ തന്റെ പേരിനെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് താരം.
മിയ എന്നത് സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രം ഉപയോഗിക്കുന്ന പേരാണെന്നും ശരിക്കും തനിക്ക് ചെറുപ്പത്തില്‍ ഇട്ട പേര് ജിമി എന്നാണെന്നുമാണ് താരം പറയുന്നത്.
”സിനിമയിലുള്ള വിളിപ്പേര് മാത്രമാണ് മിയ. എങ്ങനെയാണ് ജിമി എന്നുള്ള പേര് മിയ എന്നായത് എന്ന ചോദ്യമാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത്.
പക്ഷെ ഞാന്‍ പറയൂല്ല, പറയത്തില്ല. മിയ എന്ന് എന്നെ വീട്ടിലാരും വിളിക്കാറില്ല. ജിമി എന്നാണ് വിളിക്കുക. അത് അപ്പുവിനും (ഭര്‍ത്താവ് അശ്വിന്‍) നിര്‍ബന്ധമായിരുന്നു. കുടുംബത്തിലുള്ളവരെല്ലാം ജിമി എന്ന് തന്നെ വിളിക്കണം എന്നായിരുന്നു പുള്ളിയുടെയും ആഗ്രഹം.
എന്റെ മമ്മിയുടെ പേര് മിനി എന്നാണ്, പപ്പയുടെ പേര് ജോര്‍ജ് എന്നും. ജോര്‍ജിന്റെ ജിയും മിനിയുടെ മിയും ചേര്‍ത്താണ് ജിമി എന്നുള്ള പേര് ഇട്ടിരുന്നത്. അതുകൊണ്ട് എല്ലാവര്‍ക്കും ജിമി തന്നെയാണ്, മിയ എന്നാരും വിളിക്കാറില്ല,” മിയ പറഞ്ഞു.
വിക്രം നായകനായെത്തിയ കോബ്രയാണ് മിയയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.