കൊച്ചി: നടി നവ്യ നായർ ആശുപത്രിയിലെന്ന് റിപ്പോർട്ട്. താരത്തിന്റെ സുഹൃത്തും നടിയുമായ നിത്യ ദാസാണ് നവ്യാ നായരെ ആശുപത്രിയിൽ സന്ദർശിക്കുന്ന ചിത്രം പുറത്തുവിട്ടത്. ഇൻസ്റ്റഗ്രാമിലാണ് നിത്യാദാസ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, നവ്യയുടെ അസുഖം എന്തെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.
അനീഷ് ഉപാസന സംവിധാനം ചെയ്ത’ജാനകി ജാനേ’യിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ എത്തി പ്രമോഷൻ നടത്തി വരുകയായിരുന്നു നവ്യനായർ. അതേ സമയം പുതിയ ചിത്രം ‘ജാനകി ജാനേ’യുടെ പ്രൊമോഷനു വേണ്ടി സുൽത്താൻ ബത്തേരിയിൽ ആരോഗ്യ പ്രശ്‌നങ്ങളാൽ എത്തില്ലെന്ന് അറിയിച്ചിരുന്നു.