NEWS

ട്രെയിനിൽ ഉണ്ടായിരുന്ന ഒരാൾ ഒരു കടലാസിൽ ഒരു നമ്പർ തന്നു. വിളിക്കാൻ പറഞ്ഞു; 20 വർഷങ്ങൾക്ക് ശേഷമുള്ള ട്രെയിൻ യാത്ര വിശേഷങ്ങൾ പങ്കുവെച്ച് നടി നവ്യാ നായർ

News

'ഇഷ്ടം' സിനിമയ്ക്ക് വേണ്ടിയുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനായിരുന്നു അന്ന് യാത്ര ചെയ്തത്. എന്റെ ജീവിതം മാറ്റിമറിച്ച ഒരു യാത്രയായിരുന്നു അത്.

രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള തന്റെ ട്രെയിൻ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടി നവ്യാ നായർ. കോയമ്പത്തൂരിൽ നൃത്തപരിപാടിക്കായി എറണാകുളത്ത് നിന്ന് യാത്ര ചെയ്തതിന്റെ വീഡിയോയാണ് നവ്യ തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ചത്. ആളുകൾ തന്നെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ മാസ്കും കണ്ണടയും ധരിച്ചായിരുന്നു താരത്തിന്റെ ട്രെയിൻ യാത്ര.


20 വർഷം മുമ്പുള്ള യാത്രാനുഭവങ്ങളാണ് നവ്യ വീഡിയോയിൽ പങ്കുവെച്ചത്. ചെന്നൈയിലേക്കായിരുന്നു മുൻ ട്രെയിൻ യാത്ര. 'ഇഷ്ടം' സിനിമയ്ക്ക് വേണ്ടിയുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനായിരുന്നു അന്ന് യാത്ര ചെയ്തത്. എന്റെ ജീവിതം മാറ്റിമറിച്ച ഒരു യാത്രയായിരുന്നു അത്.


പേര് പോലും മാറി. ധന്യാ നവ്യ നായർ എന്ന പേര് മാറി നവ്യ നായർ ആയി. എന്റെ പേരെന്ന് തിരിച്ചറിയാൻ കാലങ്ങളെടുത്തു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആ യാത്ര. അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നു. അന്ന് ട്രെയിനിൽ ഉണ്ടായിരുന്ന ഒരാൾ ഒരു കടലാസിൽ ഒരു നമ്പർ തന്നു. വിളിക്കാൻ പറഞ്ഞു. തിരികെ വന്നപ്പോൾ ഞാൻ അത് കാറിൽ നിന്ന് പുറത്തേക്ക് എറിഞ്ഞു.' – നവ്യ ഓർത്തു.

യാത്രയ്ക്കിടയിൽ നവ്യയെ തിരിച്ചറിയുന്ന യാത്രക്കാർ അവളുടെ അടുത്ത് വന്ന് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഐആർസിടിസി ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണത്തെക്കുറിച്ചും നവ്യ ഒരു മികച്ച അവലോകനം പങ്കിട്ടു. കോയമ്പത്തൂരിലെ പരിപാടിയുടെ ഒരു ചെറിയ ഭാഗവും വീഡിയോയുടെ അവസാനം കാണിക്കുന്നു.


LATEST VIDEOS

Latest