സ്വന്തം ഇഷ്ടത്തിന് കൂടെ പോയിട്ട് പിന്നീട് മീ ടു ആരോപണവുമായി പുരുഷനെതിരെ പറയുന്നത് ശരിയല്ലെന്ന് നടി പ്രിയങ്ക. സിനിമ മേഖലയിൽ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും താരം വെളിപ്പെടുത്തി. സിനിമ മേഖലയിൽ സ്ത്രീകളെ ആരും ബലംപ്രയോഗിച്ചോ ചങ്ങലയിൽ പൂട്ടിയോ അല്ല കൊണ്ടുപോയിട്ടുള്ളതെന്നും നടിമാർ സ്വന്തം ഇഷ്ടത്തിനാണ് പോയിട്ടുള്ളതെന്നും താരം ചൂണ്ടിക്കാട്ടുന്നു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുന്ന താരം മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
ലൊക്കേഷനിൽ എനിക്ക് കയ്പ്പേറിയ അനുഭവം താൻ അനുഭവിച്ചിട്ടില്ല. അത്തരം അനുഭവം ഉണ്ടായാൽ അതിൻറെ ഇരട്ടി തിരിച്ച് കൊടുക്കാൻ കഴിയുന്ന വ്യക്തിയാണ് ഞാൻ. ഈ ഫീൽഡിൽ പലരും അവർ പോയി എന്നൊക്കെ പറഞ്ഞ് നടക്കുന്നുണ്ട്. അത് ശരിയല്ല ഒരാൾ മറ്റൊരാൾക്കൊപ്പം പോകുന്നത് അവരുടെ ഇഷ്ടമാണ്. എന്നാൽ പിന്നീട് അത് പറഞ്ഞ് പുരുഷനെതിരെ പറയുന്നത് ശരിയല്ല. മീ ടു ആരോപണങ്ങളെ ഞാൻ ശക്തമായി എതിർക്കും. കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരിതേക്കുന്നത് എന്തിനാണ്. പോവാതിരുന്നൂടെ അല്ലെങ്കിൽ അങ്ങനെ പോയിട്ടുണ്ടെങ്കിൽ അന്ന് അത് വച്ച് തീർക്കണം.
ഇത്തരം പ്രശ്നങ്ങളിൽ ആരെങ്കിലും അവരെ ചങ്ങലയ്ക്ക് കെട്ടിവലിച്ച് കൊണ്ടുപോവുകയോ, ചങ്ങലയ്ക്ക് ഇട്ട് കൊണ്ടുപോവുകയോ ചെയ്താൽ അത് സത്യമാണ്. എന്നാൽ ഇവിടെ സ്വന്തം ഇഷ്ടപ്രകാരം പോയി അവർക്കൊപ്പം പടം ചെയ്ത് കറങ്ങി അടിച്ച് നടന്ന്. ഒടുവിൽ ഒരു സുപ്രഭാതത്തിൽ നിങ്ങൾ അങ്ങനെ ചെയ്തില്ലെ എന്ന് ചോദിക്കുന്നതിൽ എന്താണ് ഉള്ളത്.- അഭിമുഖത്തിൽ പ്രിയങ്ക പറയുന്നു.