തെലുങ്ക് സംവിധായകൻ വംശിയുടെ സംവിധാനത്തിൽ വിജയിയെ നായകനായ ചിത്രമാണ് വാരിസ്. ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്. ചിത്രത്തിൽ പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
വാരിസിനെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത് ഒരു മാസ് ഫാമിലി എന്റര്‍ടൈനര്‍ എന്നാണ്. സമീപകാലത്ത് പുറത്തിറങ്ങിയ മറ്റ് വിജയ് ചിത്രം 100 കോടി ക്ലബില്‍ ഇടം നേടി.
ഇപ്പോഴിതാ വാരിസില്‍ കാര്യമായി ചെയ്യാന്‍ ഒന്നുമില്ലാഞ്ഞിട്ടും ചിത്രം തെരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന.
രണ്ട് പാട്ടുകളേ ഉള്ളൂ എന്ന് അറിഞ്ഞിട്ടും ഞാന്‍ ആ സിനിമ ചെയ്തുവെന്നത് എന്റെ തെരഞ്ഞെടുപ്പായിരുന്നു. രണ്ട് പാട്ടുകളല്ലാതെ ചെയ്യാനൊന്നുമില്ലെന്ന് ഞാന്‍ വിജയ് സാറിനോട് പറയുമായിരുന്നു.
പക്ഷേ ആ സിനിമ ചെയ്യും എന്ന ബോധപൂര്‍വമായ തീരുമാനത്തിന് കാരണം വിജയ് സാറിനൊപ്പം പ്രവര്‍ത്തിക്കാനാകും എന്നതായിരുന്നു. വളരെക്കാലമായി ഞാന്‍ ആരാധിക്കുന്ന ഒരാളാണ് അദ്ദേഹം എന്നതും അതിന്റെ കാരണമാണ് എന്ന് ഒരു അഭിമുഖത്തില്‍ രശ്മിക മന്ദാന പറഞ്ഞു.