NEWS

"ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്..ഡയറിയില്‍ എഴുതി വെച്ചിട്ടുണ്ട്..മലയാളത്തില്‍ എനിക്ക് ഈ നടനൊപ്പമാണ് അഭിനയിക്കാൻ ആഗ്രഹം.."

News

ഏവരുടെയും മനം കവർന്ന താര സുന്ദരിയാണ് രശ്മിക മന്ദാന. വിവിധ ഭാഷകളിലായി മികച്ച പ്രകടനം കാഴ്ചവെച്ചു നടിയാണ്. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കിറിക് പാര്‍ട്ടിയിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ തനിക്ക് കൂടെ അഭിനയിക്കാനും വര്‍ക്ക് ചെയ്യാനും ആഗ്രഹമുള്ള നടന്‍മാരെ കുറിച്ചും സംവിധായകരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രശ്മിക.

"ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ ആഗ്രഹങ്ങളുടെ ഒരു നീണ്ട നിര തന്നെ ഡയറിയില്‍ എഴുതി വെച്ചിട്ടുണ്ട്. ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹം തോന്നിയ സംവിധായകരില്‍ ഒന്നാമത്തെയാള്‍ സഞ്ജയ് ലീല ബന്‍സാലി സാറാണ്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണം എന്നുള്ളത് ഓരോ അഭിനേത്രിയുടെയും ആഗ്രഹമായിരിക്കും. അതുപോലെ അനുരാഗ് സാറിന്റെയും രാജമൗലി സാറിന്റെയും ശോഭ മാമിന്റെയുമൊക്കെ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.

നടന്‍മാരുടെ കാര്യം പറയുകയാണെകില്‍ രാം ചരണിന്റേയും കാര്‍ത്തിക്കിന്റെയും യഷിന്റേയുമൊക്കെ ഒപ്പം അഭിനയിക്കണമെന്നുണ്ട്. അതുപോലെ മലയാളത്തില്‍ നിന്ന് ഫഹദ് സാറിനൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ട്,’ രശ്മിക പറഞ്ഞു. തന്റെ ഏറ്റവും വലിയ വിമര്‍ശക താന്‍ തന്നെയാണെന്നും മറ്റാര് തന്നെ കുറിച്ചോ തന്റെ അഭിനയത്തിനെയോ എന്തെങ്കിലും പറയുന്നതിന് മുന്‍പ് സ്വയം വിമര്‍ശിക്കുന്നത് താന്‍ തന്നെ ആണെന്നും രശ്മിക അഭിമുഖത്തില്‍ പറഞ്ഞു.

വംശി പൈടപ്പിള്ളി സംവിധാനം ചെയ്ത് വിജയ് നായകനായെത്തിയ വാരിസ് ആണ് രശ്മികയുടെ ഒടുവിലായി റീലീസ് ചെയ്ത പുതിയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രത് കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


LATEST VIDEOS

Top News