വിവാഹത്തിന് മുമ്പ് പ്രേക്ഷകരിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചിരുന്നു. പക്ഷേ, വിവാഹശേഷം എല്ലാം നഷ്ടപെട്ടു. എന്നാൽ ആഷിക്കിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല
നിരവധി ആരാധകരുള്ള താരമാണ് റിമ കല്ലിങ്കൽ. വളരെ പെട്ടെന്നായിരുന്നു ഒരുകാലത്ത് റിമ ആരാധകരുടെ ശ്രദ്ധ നേടിയത്. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു. അഭിനയത്തിന് പുറമെ മോഡലിംഗിലും നൃത്തത്തിലും സജീവമാണ് താരം. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് റിമ. സംവിധായകൻ ആഷിക് അബുവാണ് നടിയെ വിവാഹം ചെയ്തത്. വളരെ ലളിതമായ ചടങ്ങിലാണ് ഇവർ വിവാഹിതരായത്.
എന്നാൽ വിവാഹശേഷം സിനിമ ഉപേക്ഷിച്ചില്ലെങ്കിലും അഭിനയത്തിൽ താരം അത്ര സജീവമല്ല. വിവാഹശേഷം റിമ വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. എന്നാലിപ്പോൾ വിവാഹത്തെ കുറിച്ച് റിമ പറഞ്ഞത് പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. വിവാഹം ഒരു കെണിയാണെന്നും എല്ലാവരും അതിലേക്കാണ് നമ്മളെ നയിക്കുന്നതെന്നും വിവാഹമെന്ന സമ്പ്രദായം ഒരിക്കലും ശരിയല്ലെന്നും റിമ പറയുന്നു. വിവാഹം എന്ന സങ്കൽപ്പത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സ്ത്രീകൾ വിജയിക്കുന്നത് തടയാൻ വേണ്ടി മാത്രമാണ് വിവാഹം ഉണ്ടാക്കിയതെന്നും റിമ പറയുന്നു.
എത്ര നല്ല പങ്കാളിയെ കിട്ടിയാലും കാര്യമില്ല. എന്തിനാണ് എല്ലാവരും ഞങ്ങളെ അതിലേക്ക് തള്ളിവിടുന്നത്? എന്റെ കാര്യത്തിൽ, എന്റെ വിവാഹത്തിന്റെ പിറ്റേന്ന് എനിക്ക് എല്ലാം നഷ്ടപ്പെട്ടു. കാരണം വിവാഹത്തിന് ശേഷം എന്റെ അവസരങ്ങൾ കുറഞ്ഞു. പലരും എന്നെ വിളിച്ചില്ല. വിവാഹത്തിന് മുമ്പ് പ്രേക്ഷകരിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചിരുന്നു. പക്ഷേ, വിവാഹശേഷം എല്ലാം നഷ്ടപെട്ടു. എന്നാൽ തൻ്റെ ഭർത്താവ് ആഷിക്കിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും റിമ കൂട്ടിച്ചേർത്തു.