NEWS

നടി സാമന്തയുടെ പുതിയ സംരംഭം...

News

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സിനിമകളിലും വെബ് സീരീസുകളിലും അഭിനയിച്ച സാമന്ത ഇപ്പോൾ മയോസിറ്റിസ് രോഗം ബാധിച്ച് തീവ്ര ചികിത്സയിലാണ്. അതിനായി അഭിനയത്തിൽ നിന്ന് കുറച്ചു കാലത്തേക്ക് താരം  താത്കാലികമായി പിന്മാറിയിരിക്കുകയാണ്.  ഈ സാഹചര്യത്തിലാണ് സാമന്ത സിനിമയിൽ തന്നെ ഒരു പതിയ സാരംഭം  തുടങ്ങിയിരിക്കുന്നത്. അതായത്  ഒരു സിനിമാ നിർമ്മാണ കമ്പനിയാണ്  ആരംഭിച്ചിരിക്കുന്നത് സാമന്ത.  'ട്രാലാല മൂവിംഗ് പിക്‌ചേഴ്‌സ്' എന്നാണു ആ കമ്പനിക്ക് പേരിട്ടിരിക്കുന്നത്.

ഇത് സംബന്ധമായി സാമന്ത സോഷ്യൽ മീഡിയയിൽ  ''പുതിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന കൃതികളെ ഉയർത്തിക്കാട്ടുകയാണ് എന്റെ ലക്ഷ്യം. നമ്മുടെ സാമൂഹിക ഘടനയുടെ ശക്തവും സങ്കീർണ്ണവുമായ  കഥകൾക്ക്  ഈ പ്ലാറ്റ്ഫോം പ്രചോദനം നൽകും. വിവിധ പ്രതിഭകളുടെ ആധികാരികവും അർത്ഥവത്തായതുമായ ആഗോള സൃഷ്ടികൾ പ്രദർശിപ്പിക്കാൻ ഈ സിനിമാ കമ്പനി സഹായിക്കും. ചെറുപ്പത്തിൽ കേട്ട് ആസ്വദിച്ച 'ബ്രൗൺ ഗേൾ ഇൻ ദ റിംഗ് നൗ' എന്ന ഇംഗ്ലീഷ് ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ട്രാലാല മൂവിംഗ് പിക്‌ചേഴ്‌സ്' എന്ന പേര് തിരഞ്ഞെടുത്തത്'' എന്നാണ് തരാം കുറിച്ചിരിക്കുന്നത്. 
 നയൻ‌താര സ്വന്തമായി സിനിമാ നിർമ്മാണ കമ്പനി വെച്ചിരിക്കുന്നതുപോലെ ഇപ്പോൾ സാമന്തയും സ്വന്തമായി സിനിമാ നിർമ്മാണ കമ്പനി തുടങ്ങിയിരിക്കുന്ന വാർത്തയെ സാമന്തയുടെ ആരാധകർ വൈറാലാക്കി വരികയാണ്.


LATEST VIDEOS

Top News