NEWS

ദംഗലിലെ ബാലതാരം നടി സുഹാനി ഭട്​നഗര്‍ അന്തരിച്ചു

News

മുംബൈ: നടി സുഹാനി ഭട്​നഗർ അന്തരിച്ചു. 19 വയസ്സായിരുന്നു. മരണകാരണം വ്യക്തമല്ല. കഴിഞ്ഞ കുറച്ചുനാളുകളായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആമീർ ഖാൻ നായകനായെത്തിയ 'ദം​ഗൽ' സിനിമയിലൂടെയാണ് താരം ശ്രദ്ധേയയായത്. സിനിമയിൽ ബബിത ഫോഗട്ടിൻറെ ബാല്യകാലമായിരുന്നു സുഹാനി അവതരിപ്പിച്ചത്.

നേരത്തെ വാഹനാപകടത്തിൽ താരത്തിന് പരിക്കേറ്റിരുന്നു. അപകടത്തിൽ കാലൊടിഞ്ഞ സുഹാനി ചികിത്സയിലായിരുന്നു താരം. ഫരീദാബാദിലെ അജ്​റോണ്ട ശ്​മശാനത്തിൽ നടിയുടെ അന്ത്യകർമങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ


LATEST VIDEOS

Top News