NEWS

നടി തമന്നയുടെ കിടപ്പറ രംഗം... അപ്സെറ്റായി 'ജയിലർ' ടീം!

News

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയായ തമന്ന, തന്റെ സഹനടൻ വിജയ് വർമ്മയുമായി താൻ പ്രണയത്തിലാണെന്നുള്ള വാർത്ത ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. ഇത് കുറിച്ചുള്ള വാർത്ത നാനയിലും നൽകിയിരുന്നു. ഇതിനെ തുടർന്ന് തമന്നയെ കുറിച്ചു പുറത്തുവന്നിരിക്കുന്ന ഒരു വാർത്തയാണ്  ഇപ്പോൾ കോളിവുഡിൽ സംസാര വിഷയമായിരിക്കുന്നത്. അതായത് തമന്ന അഭിനയിച്ച  'ലസ്റ്റ് സ്റ്റോറീസ്-2' എന്ന ഹിന്ദി വെബ് സീരീസ് അടുത്തുതന്നെ നെറ്ഫ്ലിക്സിൽ പുറത്തുവരാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ വെബ് സീരീസിന് വേണ്ടി തമന്ന അഭിനയിച്ച ഒരു  കിടപ്പറ രംഗ വീഡിയോ ഇന്റർനെറ്റിൽ പുറത്തുവന്നിരിക്കുന്നത്. തമന്നയുടെ ഈ കിടപ്പറ രംഗ വീഡിയോ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ പ്രണയം തുറന്നു പറഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇങ്ങിനെയൊരു വീഡിയോയാ? എന്നാണ് ആരാധകർ മുൻ വച്ചിരിക്കുന്ന ചോദ്യങ്ങൾ!   കാരണം തമന്ന ഒരു ഗ്ലാമർ താരമായാലും ഇതിനു  മുൻപ് ഇതുപോലെ വൾഗറായി അഭിനയിച്ചിട്ടില്ല. ആരാധകരുടെ മനസ്സിൽ നല്ല ഒരു നടിയായാണ് തമന്ന സ്ഥാനം പിടിച്ചിരുന്നത്. ആ ഇമേജ് തകർക്കുന്നത് മാതിരിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തമന്നയുടെ കിടപ്പറ രംഗം.

എന്നാൽ  ഇതിനെക്കുറിച്ച് തമന്ന പറഞ്ഞിരിക്കുന്നത് 'കഥയ്ക്ക് അത് ആവശ്യമായി വന്നതിനാലാണ് ഞാൻ അങ്ങിനെ അഭിനയിച്ചത്. അതിൽ അശ്ലീലതയുണ്ടു എന്നെനിക്കു തോന്നുന്നില്ല'' എന്നാണ്.  'ലസ്റ്റ് സ്‌റ്റോറിസ്'  ആദ്യ ഭാഗത്തിലും ഇതുപോലെ ധാരാളം സെക്‌സ് സീനുകൾ ഉണ്ടായിരുന്നു എന്നതും ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്.
മേലെ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. എന്നാൽ തമന്നയുടെ ഈ കിടപ്പറ രംഗ വീഡിയോ ഉണ്ടാക്കിയിരിക്കുന്ന ചർച്ചകൾ നെൽസൺ സംവിധാനത്തിൽ രജനികാന്ത്, തമന്ന ഒന്നിച്ചഭിനയിച്ചു അടുത്ത് തന്നെ പുറത്തുവരാനിരിക്കുന്ന 'ജയിലർ' ചിത്രത്തിന് ബാധിപ്പുകൾ ഉണ്ടാക്കുമോ എന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. കാരണം രജനി അഭിനയിക്കുന്ന മിക്ക ചിത്രങ്ങളും കുടുംബ പ്രേക്ഷകരെ മുന്നിൽ കണ്ടു കൊണ്ടാണ് ഒരുക്കാറുള്ളത്. അങ്ങിനെയിരിക്കെ തമന്നയുടെ കിടപ്പറ രംഗ ഇമേജ്, 'ജയിലർ' ചിത്രം കാണാൻ വരുന്ന കുടുംബ പ്രേക്ഷകർക്കിടയിൽ ആശങ്കയും, അറപ്പും   ഉണ്ടാക്കുകയാണെങ്കിൽ അത് ചിത്രത്തിനെ വളരെയധികം ബാധിക്കും എന്നുള്ളത് തന്നെയാണ്.


LATEST VIDEOS

Top News