കോളിവുഡിൽ രണ്ടു മൂന്ന് ദിവസങ്ങളായി തൃഷയുടെ വിവാഹം സംബന്ധപെട്ട വാർത്തകൾ പ്രചരിച്ചുവരികയാണ്. തൃഷ ഉടൻ തന്നെ ഒരു മലയാള സിനിമാ നിർമ്മാതാവിനെ വിവാഹം കഴിക്കാൻ പോകുന്നു എന്നുള്ളതാണ് ആ വാർത്ത! ഒരു മലയാള സിനിമയിൽ അഭിനയിക്കാനുള്ള ചർച്ചകൾ നടന്നതിനെ തുടർന്ന് ആ ചിത്രത്തിന്റെ നിർമ്മാതാവുമായി തൃഷ പ്രണയത്തിലാവുകയും ഉടൻ തന്നെ രണ്ടു പേരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുകയുമാണ് എന്നാണ് സമൂഹമാധ്യമങ്ങളിലും, പത്രങ്ങളിലും പ്രചരിച്ചിരിക്കുന്ന, ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ!
എന്നാൽ ഇക്കാര്യം തൃഷ തന്നെ നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി താരം തന്റെ എക്സ് സൈറ്റിൽ, 'നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഗ്രൂപ്പ് എന്താണെന്നും നിങ്ങൾക്കറിയാം. ശാന്തത പാലിക്കൂ.. കിംവദന്തികൾ നിർത്തൂ'' എന്നാണ് തൃഷ കുറിച്ചിരിക്കുന്നത്.
തൃഷയുടെ ഈ കുറിപ്പിനെയും ചില ആരാധകർ വിമർശനം ചെയ്തിട്ടുണ്ട്. വിജയ്, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോഗേഷ് കനഗരാജ് സംവിധാനം ചെയ്തിട്ടുള്ള 'ലിയോ' ഒക്ടോബർ 19-ന് റിലീസാകാനിരിക്കുകയാണ്. ഇതുമായി സംബന്ധപ്പെട്ടു പുറത്തുവന്നിരിക്കുന്ന 'ലിയോ'യുടെ
പോസ്റ്ററിലെ 'ശാന്തത പാലിക്കുക, യുദ്ധത്തിന് തയ്യാറെടുക്കുക' എന്ന വരികളെ അനുകരിച്ചാണ് തൃഷ ഇങ്ങിനെയൊരു പോസ്റ്റിട്ടു പ്രതികരിച്ചിരിക്കുന്നത് എന്നാണ്. ഇതിനു മുൻപ് തമിഴ് സിനിമയിലെ ഒരു നിർമ്മാതാവും, ബിസിനസ്സ്കാരനുമായ വരുൺ മണിയനുമായി തൃഷ പ്രണയത്തിലാവുകയും, രണ്ടു പേരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു അത് വിവാഹ നിശ്ചയം വരെ നടക്കുകയും ചെയ്തു. എന്നാൽ വിവാഹത്തിന് മുൻപ് തന്നെ രണ്ടു പേർക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി പിരിയുകയുമാണ് ചെയ്തത്. അതിനു ശേഷം 40 വയസ്സായ തൃഷയെ സംബന്ധപെടുത്തി ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവാഹ വാർത്തയാണ് ഇത്.
'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന് ശേഷം തൃഷയുടേതായി റിലീസാകാനിരിക്കുന്നത് 'ലിയോ' 'റോഡ്', 'രാം' തുടങ്ങിയ ചിത്രങ്ങളാണ്. അജിത് നായകനാകുന്ന 'വിടാമുയർച്ചി'യിലും തൃഷയാണ് നായകിയായി അഭിനയിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.