ഉർഫി ജാവേദിന്റെ വസ്ത്രധാരണ രീതി എന്നും വൻ വിമർശനങ്ങൾക്ക് തിരി കൊലുത്താറുണ്ട്. പൊതുവേദികളിലും മറ്റു ചടങ്ങുകളിലും അൽപ വസ്ത്രം ധരിച്ചാണ് എത്താറുള്ളത്. ഇതിൻ്റെ പേരിൽ ട്രോളുകളും ഉയർന്നിരുന്നു. വിമർശകർക്ക് മറുപടി എന്ന തരത്തിൽ വീണ്ടും അതീവ സ്റ്റയിലായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അൽപ വസ്ത്രങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി ഉർഫി ജാവേദ്. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. അലർജിയായത് കൊണ്ടാണ് അൽപ വസ്ത്രങ്ങൾ ധരിക്കുന്നതെന്നും മുഴുവൻ കവർ ചെയ്യുന്ന വസ്ത്രം ധരിച്ചാൽ ശരീരം തടിച്ച് കുമിളകൾ വരുമെന്നും ഉർഫി വിഡിയോയിൽ പറഞ്ഞു.
'ഒരു ഗുരുതരമായ അലർജി പ്രശ്നമുണ്ട്. അതുകൊണ്ടാണ് ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നത്. പൂർണ്ണമായി കവർ ചെയ്യുന്ന വസ്ത്രം ധരിച്ചാൽ ശരീരം പ്രതികരിക്കും. ചെറിയ കുമിളകൾ വരും. അതുകൊണ്ടാണ് അൽപം വസ്ത്രങ്ങൾ ഉപയോഗിക്കുന്നത്'- ഉർഫി ജാവേദ് പറഞ്ഞു"