അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് അടി. രതീഷ് രവിയുടേതാണ് തിരക്കഥ.
ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസാസന്‍, ബിന്ദു ജയന്‍, ധ്രുവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും, ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
സമൂഹത്തിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് എതിരെയുള്ള അടിയാണ് ചിത്രം. കുടുംബ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയത്.