'വിടാമുയർച്ചി' എന്ന ചിത്രത്തിന് ശേഷം അജിത്തിന്റേതായി അടുത്ത് റിലീസാകാതിരിക്കുന്ന ചിത്രം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യാണ്. ഇത് അജിത്തിന്റെ 63-ാമത്തെ ചിത്രമാണ്. ഇതിൽ അജിത്തിനൊപ്പം തൃഷ, പ്രസന്ന, സുനിൽ, അർജുൻ ദാസ്, പ്രഭു തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. തെലുങ്കിലെ വമ്പൻ ബാനറായ 'മൈത്രി മൂവി മേക്കേഴ്‌സ്' നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് ജി.വി.പ്രകാശ് ആണ്.
ഏപ്രിൽ 10-ന് റിലീസാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഈ മാസം അവസാനം പുറത്തിറങ്ങുമെന്നുള്ള റിപ്പോർട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ചിത്രത്തെക്കുറിച്ചുള്ള ഒരു പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്. അതായത് 'ഗുഡ് ബാഡ് അഗ്ലി'യിൽ മുൻകാല പ്രശസ്ത നടിയായ സിമ്രൻ അതിഥി വേഷത്തിൽ എത്തുന്നുണ്ടത്രേ! മുൻപ് 'വാലി, 'അവൾ വരുവാള', 'ഉന്നൈ കൊടു എന്നൈ തരുവേൻ' തുടങ്ങിയ ചിത്രങ്ങളിൽ അജിത്തിനൊപ്പം അഭിനയിച്ച സിമ്രൻ 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അജിത്തിനൊപ്പം അഭിനയിക്കാനിരിക്കുകയാണ്. ഇത് സംബന്ധപെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമത്രേ!