പ്രശസ്ത തെന്നിന്ത്യൻ സിനിമാ നടിയായ തമന്ന ഭാട്ടിയയെ മലയാളി പ്രേക്ഷകർക്ക് അത്ര പരിചയമുണ്ടായിരിക്കില്ല. കാരണം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള തമന്ന ഇതുവരെ ഒരു മലയാള ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ല. ഈയടുത്ത കാലത്താണ് ദിലീപ് കഥാനായകനാകുന്ന ഒരു മലായാള സിനിമയിലേക്ക് തമന്ന കരാർ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ പൂജയിലും താരം പങ്കെടുത്തിരുന്നു.
ഗ്ലാമർ ആർട്ടിസ്റ്റായ തമന്ന സിനിമയിലേക്ക് വന്നത് മുതലേ തന്റെയൊപ്പം അഭിനയിച്ച ചില നടന്മാരുമായും, മോഡലിംഗ് രംഗത്തുള്ള ചിലരുമായും അടുപ്പത്തിലാണ് എന്നുള്ള തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനൊന്നിനും പിടികൊടുക്കാതെയും, മറുപടികൾ നൽകാതെയും മൗനം കാത്തുവന്ന തമന്ന ഇപ്പോൾ തന്റെ കാമുകനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.
തമന്ന, സിനിമാ നടനും, ടെലിവിഷൻ താരവുമായ വിജയ് വർമയുമായുള്ള പ്രണയം സ്ഥിരീകരിച്ചത് ചെന്നൈ ആസ്ഥാനമാക്കിയുള്ള 'ഫിലിം കംപാനിയന്' നൽകിയ അഭിമുഖത്തിലാണ്.
നെറ്റ്ഫ്ളിക്സിൽ ഈ മാസം 29-ന് പുറത്തുവരാനിരിക്കുന്ന ആന്തോളജി ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ്-2’ സെറ്റിൽ വച്ചാണത്രെ ഇരുവരും അടുപ്പത്തിലായത്. ജീവിതത്തിൽ തന്നെ ഒരുപാട് മനസ്സിലാക്കിയ ആളാണ് അദ്ദേഹമെന്നും തമന്ന പറഞ്ഞു. ഞാൻ ഒരുപാട് താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നല്ല രീതിയിൽ സ്നേഹ ബന്ധവും പുലർത്തിയിട്ടുണ്ട്. എന്നാൽ എനിക്ക് അവരോടൊന്നും പ്രണയം തോന്നിയിട്ടില്ല. എന്നാൽ വിജയ്-യുമായി പരിചയത്തിലായതു മുതലേ എനിക്ക് അദ്ദേഹത്തോട് പറയാൻ പറ്റാത്ത തരത്തിലുള്ള ഒരു അടുപ്പം തോന്നിയിരുന്നു. ഞാൻ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. എന്നോട് വളരെ സ്വാഭാവികമായി മനസ്സു തുറന്ന് അദ്ദേഹം സംസാരിച്ചപ്പോൾ എനിക്ക് കാര്യങ്ങൾ എളുപ്പമായി. ഞാൻ വളരെയധികം ഇഷ്ടപെടുന്ന എനിക്ക് കരുതൽ നൽകുന്ന ഒരു വ്യക്തിയാണ് വിജയ്. അദ്ദേഹത്തിനൊപ്പം ഞാൻ ചെലവിടുന്ന ദിവസങ്ങൾ എല്ലാം എനിക്ക് മറക്കാൻ പറ്റാത്തതാണ്'' എന്നെല്ലാമാണ് ആ അഭിമുഖത്തിൽ തമന്ന മനസു തുറന്നിരിക്കുന്നത്.
ഗോവയിലെ പുതുവത്സര ആഘോഷത്തിനിടയിൽ പരസ്പരം ചുംബിക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് തമന്ന, വിജയ് വർമ പ്രണയവാർത്ത ഗോസിപ്പു കോളങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. നിരവധി പൊതുവേദികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഈ ബന്ധത്തെ കുറിച്ചൊന്നും അപ്പോൾ ഇരുവരും സംസാരിച്ചിരുന്നില്ല.